എസ്ഡിപിഐ -ബിജെപി വർ​ഗീയ കൂട്ടുകെട്ടിൽ കോൺ​ഗ്രസ്; തദ്ദേശ ഉപതെര‍ഞ്ഞെടുപ്പിൽ അത് വ്യക്തമായി

MV Govindan
വെബ് ഡെസ്ക്

Published on Feb 28, 2025, 03:11 PM | 1 min read

തിരുവനന്തപുരം: ഗൗരവതരമായ രാഷ്ട്രീയം ഉൾചേർന്നതായിരുന്നു ഇപ്രാവശ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർ‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ​. 30 സീറ്റിലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് - 17, യുഡിഎഫ് - 12 എന്നിങ്ങനെ വിജയിച്ചു. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല. ഏഴ് മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു

കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വാർഡിൽ എസ്ഡിപിഐക്ക് ജയിക്കാനായി. കഴിഞ്ഞ പ്രാവശ്യം കോൺ​ഗ്രസിന് 465 വോട്ട് കിട്ടിയ വാർഡിൽ കോൺ​ഗ്രസിന് ഇപ്രാവശ്യം 145 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യം 363 വോട്ട് കിട്ടിയ വാർഡിൽ എസ്ഡിപിഐക്ക് ഇത്തവണ 674 വോട്ട് കിട്ടി. യുഡിഎഫിന്റെ നല്ല രീതിയിലുള്ള വോട്ട് മാറ്റം എസ്ഡിപിഐക്കുണ്ടായി


യു‍എഫിന്റെ നല്ല രീതിയിലുള്ള വോട്ട് എസ്ഡിപിഐക്ക് അനുകൂലമാക്കി മാറ്റി എന്നതാണ് ​ഗൗരവതരമായ പ്രശ്നം. അതേസമയം ഇടതുപക്ഷ വോട്ട് വർധിക്കുകയാണുണ്ടായത്. അതിനാൽ പോയ വോട്ടെല്ലാം കോൺ​ഗ്രസിന്റെയാണ്. ഇതിനർഥം, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വർ​ ഗീയത കോൺ​ഗ്രസും ലീ​ഗും ഉൾച്ചേർന്ന് ഇടതുപക്ഷത്തിനെതിരെ ഉപയോ​ഗിക്കും എന്നാണ്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക


ഒരുവശത്ത് കോൺ​ഗ്രസ് ബിജെപിയോടും മറുവശത്ത് എസ്ഡിപിഐ ജമാ അത്തെ ഇസ്ലാമി എന്നിവരുമായി ചേരുന്നു. തിരുവനന്തപുരം കോർപറോഷനിലെ ശ്രീവരാഹം വാർഡിൽ 2020ൽ 408 വോട്ട് കോൺ​ഗ്രസ് നേടി. ഇപ്പോഴത് 277 ആയി കുറഞ്ഞു. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ശ്രീവരാഹം വാർഡിൽ കോൺ​ഗ്രസ് ബിജെപിക്ക് വോട്ട് നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home