print edition കള്ളക്കേസിനെതിരെ ഏതറ്റംവരെയും പോകും

മാനന്തവാടി: ഇഡി കത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരെയുള്ള കള്ളക്കേസിനെ ഏതറ്റംവരെയും നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ നിയമനടപടികൾ തുടർന്നും സ്വീകരിക്കും. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് യഥാർഥത്തിൽ അപ്പീൽ നൽകേണ്ടത്. ഇപ്പോൾ ഡിവിഷൻ ബെഞ്ച് പറഞ്ഞതിന്റെ എല്ലാവശങ്ങളും പരിശോധിച്ച് നിയമനടപടി സ്വീകരിക്കും.
രാഷ്ട്രീയമായി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും അതുവഴി സിപിഐ എമ്മിനെയും കടന്നാക്രമിക്കാൻ ഇഡിക്കൊപ്പംചേർന്ന് യുഡിഎഫ് സർക്കാർ ആസൂത്രണംചെയ്ത കള്ളക്കേസാണിത്. ഇഡി രാഷ്ട്രീയ ഉദേശ്യത്തോടെ കൈൈകാര്യം ചെയ്യുന്ന കേസിന് വി ഡി സതീശൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും എം വി ഗോവിന്ദൻ മാനന്തവാടി കമ്മനയിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments