print edition ഇടപെടേണ്ട കാര്യമില്ല: എം വി ഗോവിന്ദൻ

അടിമാലി: എ കെ ജി സെന്ററിന്റെ ഭൂമിയാണ് അളക്കുന്നതെന്നത് വ്യാജ പ്രചാരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഹെെക്കോടതി നിർദേശപ്രകാരം കേരള സർവകലാശാലയുടെ ഭൂമി അളക്കുന്നതിൽ ഇടപെടേണ്ട കാര്യം ഞങ്ങൾക്കില്ല. എ കെ ജി സെന്ററിന്റെ ഭൂമി അളക്കണം എന്ന് താൽപ്പര്യമുള്ള ചിലരാണ് മാധ്യമങ്ങൾവഴി നുണ പ്രചരിപ്പിക്കുന്നത്.
എ കെ ജി സെന്ററിന്റെ ഭൂമിക്ക് ആധികാരികമായ രേഖയുണ്ട്. സർവകലാശാലയുടെ ഭൂമികൂടി അന്ന് വാങ്ങിയിട്ടുണ്ട്. അതും നിയമാനുസൃതമാണ്. എ കെ ആന്റണി സർക്കാരിന്റെ കാലത്ത് വാങ്ങിയതാണിത്. അതിൽ ആവശ്യമില്ലാതെ ചിലർ പ്രശ്നമുണ്ടാക്കി. ഇപ്പോൾ ചിലർ സിൻഡിക്കറ്റിന്റെ ഭാഗമായി വന്നപ്പോൾ ഒന്നുകൂടി സജീവമായി വരുകയാണ്. ഞങ്ങൾ ഇതിനെ നിയമപരമായി നേരിടും.സിപിഐ എം ഒരിഞ്ച് ഭൂമിയും കൈയേറിയിട്ടില്ല. ഒരിഞ്ച് ഭൂമി പുറമ്പോക്കുമില്ല.പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് ഏകകണ്ഠമായ തീരുമാനപ്രകാരമാണ്. അസംബന്ധങ്ങൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments