മത്സ്യത്തൊഴിലാളികൾക്കായി തമിഴ്‌നാടിന്റെ സഹായം തേടിയത് കാണാതായി 12-ാം ദിവസം; സർക്കാരിന്റേത് ഗുരുതര അനാസ്ഥ

ഷിജിന്‍, ജോണ്‍
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ തമിഴ്നാടിന്‍റെ സഹായം തേടിയത് 12-ാം ദിവസം. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താനുള്ള തിരച്ചിലിൽ, ചൊവ്വാഴ്ചയാണ് തമിഴ്‌നാടിന്റെ സഹായം തേടാൻ സർക്കാർ തയ്യാറായത്. ഇത് സര്‍ക്കാരിന്‍റെ അനാസ്ഥയും ഏകോപനമില്ലായ്മയും തുറന്നുകാട്ടുന്നു.
സഹായത്തിനായി കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലാ കലക്ടർമാർക്കും മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിനും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഇന്ന് കത്തയച്ചു. കാണാതായ ജോണിനായി രാമേശ്വരം ഭാഗത്ത് തിരച്ചിൽ നടത്തണമെന്ന് കുടുംബം തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആ നിർദേശം പരിഗണിക്കാൻ അധികൃതർ രണ്ടാഴ്ചയോളം എടുത്തു.
തിരച്ചിൽ അയൽസംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ദീർഘമായ കാലതാമസമാണ്. കാണാതായ ഷിജിൻ, ജോൺ എന്നിവരെ കണ്ടെത്തുന്നതിനായി ആദ്യ മണിക്കൂറുകളിൽ തമിഴ്നാടുമായി സഹകരിച്ച് വിപുലമായ തിരച്ചിൽ നടത്തേണ്ടിയിരുന്നിടത്ത് ദിവസങ്ങളോളമാണ് നടപടികൾ വൈകിപ്പിച്ചത്.
മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷാ ദൗത്യങ്ങളിൽ ഏറ്റവും പ്രധാനം ആദ്യ ദിവസങ്ങളിലെ ഏകോപിത തിരച്ചിലായിരുന്നു. എന്നാൽ അതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് തീരദേശവാസികളും കുടുംബങ്ങളും ആരോപിച്ചു.










0 comments