ad
Deshabhimani

ഡ്രൈവറുമായി തർക്കം; ബസിന്റെ മുൻവശത്ത് തൂങ്ങിക്കിടന്ന യാത്രക്കാരനുമായി ഓടിയത് 500 മീറ്റർ

Hosur Bus Incident.jpg
വെബ് ഡെസ്ക്

Published on Aug 11, 2026, 01:47 PM | 1 min read

ഹൊസൂർ: ബസിന്റെ മുൻവശത്ത് തൂങ്ങികിടന്ന യാത്രക്കാരനുമായി മുന്നോട്ട് പോയ ഡ്രൈവർക്ക് സസ്പെൻഷൻ. ഹൊസൂർ–പന്നപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെയാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്ടിസി) ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.


യാത്രക്കാരനും ഡ്രൈവറും തമ്മിലുള്ള തർക്കമാണ് അപകടയാത്രയിൽ കലാശിച്ചത്. ബാഗലൂരിൽ നിന്നും തുമ്മാനപ്പള്ളിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരൻ നിശ്ചിത സ്ഥലത്ത് എത്തും മുമ്പ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവർ എം രമേഷ് കുമാർ ഇത് നിരസിച്ചു. യാത്രക്കാരന്‍ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്നാണ് മുന്നിൽ തൂങ്ങി നിന്ന യാത്രക്കാരനുമായി ഡ്രൈവർ ബസ് ഓടിച്ചത്.


ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home