ad
Deshabhimani

ഖനന നിയമങ്ങളിൽ വെള്ളം ചേര്‍ത്തത് ആസൂത്രിതം; സംസ്ഥാനങ്ങളുടെ പിടി അഴിക്കാൻ അന്താരാഷ്ട്ര ലോബി

mining
വെബ് ഡെസ്ക്

Published on Aug 11, 2026, 02:00 PM | 3 min read

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിൽ അവതരിപ്പിച്ച ഖനന നിയന്ത്രണ ഭേദഗതി ബില്ലിന് പിന്നിലും യു എസ് പക്ഷ ലോബിയുടെ സ്വാധീനം. അപൂര്‍വ ധാതുക്കളുടെ ഖനനാധികാരങ്ങളിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണം കുറച്ച് കേന്ദ്രത്തിന് കീഴിൽ കേന്ദ്രീകരിക്കുക എന്ന നീക്കത്തിന് പിന്നിലെ താത്പര്യങ്ങൾ പ്രകടമാണ്. പ്രത്യക്ഷത്തിൽ, കല്ലും മണലും പോലുള്ള വസ്തുക്കൾ ഖനന ചെയ്യുന്നതിലെ നിയന്ത്രണ നിയമങ്ങളിൽ സംസ്ഥാനങ്ങൾ തോറുമുള്ള നിയമ വ്യത്യാസങ്ങളും അതിലെ നൂലാമാലകളും ഒഴിവാക്കുക എന്ന പ്രതീതിയാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.


സൂക്ഷമ ധാതുക്കളുടെ ഖനനവും സംസ്കരണവും ഐടി അനന്തര ലോകത്ത് സാങ്കേതിക വികസന രംഗങ്ങളിൽ ലോകത്തിൽ ഏറ്റവും മൂല്യമുള്ളതായി മാറിയിരിക്കയാണ്. ഇതിനായി പുതിയ ശാക്തിക ചേരികളും യുദ്ധങ്ങളും വരെ നടക്കുന്നതിനിടയിൽ വൻ ലോബികൾ പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിൽ അമേരിക്കൻ നേതൃത്വത്തിൽ രൂപീകരിച്ച മിനറൽ സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പ് (MSP) എന്ന സഖ്യത്തിൽ ഇന്ത്യയും പങ്കാളിയാണ്.


ലിഥിയം, കോബാൾട്ട്, നിക്കൽ, ടൈറ്റാനിയം, ടാന്റലം, നിയോബിയം, നിയോഡിമിയം തുടങ്ങിയ 24-ഓളം വരുന്ന നിർണായക ധാതുക്കളുടെ (Critical Minerals) പര്യവേക്ഷണവും ഖനനവും ഉദാരമാക്കുക ഇവരുടെ ലക്ഷ്യമാണ്.


ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലെ ഖനന നിയമങ്ങൾ ഉദാരമാക്കുന്നതും നിര്‍ണായക ധാതുക്കളുടെ പര്യവേഷണ സംസ്കരണ രംഗങ്ങളിൽ സ്വകാര്യ മേഖലയുടെയും അതുവഴി വിദേശ കമ്പനികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതും ഇതിന്റെ ഭാഗമാണ്. സൂക്ഷ ധാതുക്കളുടെ ആഗോള വിതരണ ശൃംഖല പുനക്രമീകരിക്കുന്നതും എംഎസ്പി സഖ്യത്തിലെ പ്രമുഖ രാഷ്ട്രങ്ങളുടെ ദീര്‍ഘകാല ഭൗമരാഷ്ട്രീയ താത്പര്യങ്ങളാണ്. മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതിയിലൂടെ ഇതിനുള്ള വാതിൽ തുറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.


യുഎസ് ലോബിയിങ് എന്തിന്


അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏറ്റവും അധികം ക്ഷാമവും വെല്ലുവിളിയും നേരിടുന്നത് സൂക്ഷധാതുക്കളുടെ ലഭ്യതയിലും വിതരണത്തിലുമാണ്. ലോക വിപണി കീഴടക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ, സെമി കണ്ടക്ടറുകൾ, സോളാര്‍പാനലുകൾ, പ്രതിരോധ സാങ്കേതിക വിദ്യകൾ എന്നിവയിൽ എല്ലാം ഇപ്പോൾ തുടരുന്ന ആശ്രിതത്വം വളരെ വലുതാണ്. ഇപ്പോൾ നിലനിൽക്കുന്ന നിയമ ചട്ടക്കൂട് പ്രകാരം ഒരു അമേരിക്കൻ നിര്‍ദ്ദിഷ്ട കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ മാത്രം തീരുമാനത്തിന് കീഴിൽ ചവറയിൽ നേരിട്ട് വന്ന് പര്യവേഷണം നടത്താനോ ഖനനത്തിനോ എളുപ്പമല്ല.


പൊതുമേഖലാ സ്ഥാപനങ്ങൾക്കും സര്‍ക്കാരിന് മാത്രം അവകാശം ഉണ്ടായിരുന്ന ആറ്റമിക് ധാതുക്കളുടെയും ആഴത്തിലുള്ള ധാതുക്കളുടെയും (Deep-seated minerals) പര്യവേഷണവും ഖനനവും വരെ പുതിയ ഭേദഗതി വഴി തുറന്നു നൽകുന്നുണ്ട്. ഇത്തരം ധാതുക്കളുടെ കാര്യത്തിൽ നിമപരമായി (MMDR Act (Mines and Minerals Development and Regulation Act) സംസ്ഥാനങ്ങൾക്കുള്ള പിടി അഴിച്ച് കേന്ദ്രത്തിന് കീഴിലേക്ക് കൊണ്ടു വന്ന് വഴി എളുപ്പമാക്കി നൽകുകയാണ്.


ആഗോള ലോബിയിങ്

നടത്താൻ മാത്രം എന്താണിതിൽ


നിലവിൽ അപൂര്‍വ ധാതുക്കളുടെയും നിര്‍ണായ ധാതുക്കളുടെയും (Rare Earth Elements) വിപണിയിലെ ആധിപത്യത്തിൽ 60 മുതൽ 90 ശതമാനം വരെയും കയ്യാളുന്നത് ചൈനയാണ്. അന്താരാഷ്ട്ര തര്‍ക്കങ്ങളോ യുദ്ധങ്ങളോ ഉണ്ടാവുമ്പോൾ ഇവയുടെ ലഭ്യത ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ചും പ്രതികാര നികുതികൾ പോലുള്ള അമേരിക്കൻ ഭരണകൂട തന്ത്രങ്ങൾക്ക് എതിരെ ഇവയുടെ ലഭ്യതയും അനുമതിയും വെച്ച് വിലപേശൽ ഉയരാം എന്നതാണ് അനുഭവം.


ധാതുനിക്ഷേപമുള്ള ചെറിയ രാജ്യങ്ങൾ സംഘടിക്കാനും തുടങ്ങിയിട്ടുണ്ട്. തെക്കെ അമേരിക്കൻ രാജ്യങ്ങൾ സ്വന്തം ധാതു സമ്പത്ത് ദേശസാൽക്കരിക്കാൻ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ ഭീഷണി മറികടക്കാൻ വമ്പൻ ധാതുസമ്പത്തുള്ള രാജ്യങ്ങളെ ചൊൽപ്പടിയിൽ എത്തിക്കുക എന്നതും ആവശ്യമാണ്.


ഇതിനെതിരായ ഡീ റിസ്കിങ് സ്ട്രാറ്റജി (De-risking strategy) എന്ന നിലയ്ക്കാണ് മിനറൽ സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പ് (MSP) രൂപീകരിച്ചത്. ചൈന കഴിഞ്ഞാൽ ധാതു സമ്പത്തിൽ മുന്നിൽ നിക്കുന്ന ഇന്ത്യയുൾപ്പെടെ രാജ്യങ്ങളെ തന്ത്ര പൂര്‍വ്വം ഈ ലോബിയിങ് പ്ലാറ്റ്ഫോമിന് അകത്ത് തന്നെ കൊണ്ടുവന്നതും ഇതേ സ്ട്രാറ്റജിയുടെ ഭാഗമായുള്ള ലോബിയിങ് തന്ത്രം ആയിരുന്നു. ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, യുകെ, എന്നിവയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടുന്ന സഖ്യമാണ്. ഇന്ത്യയുടെ ഖനന മേഖലയിലെ "ഉദാരവൽക്കരണം" ഈ സഖ്യത്തിന്റെ താത്പര്യങ്ങളിൽ മുഖ്യമാണ്. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളുമായി ഇപ്പോൾ തന്നെ ലിഥിയം, കൊബാൾട്ട് ഖനനങ്ങളിൽ ഇന്ത്യ കരാറിൽ ഏര്‍പ്പെട്ടിട്ടുണ്ട്.


മനുഷ്യരോടുള്ള ഉത്തരവാദിത്വത്തിലും

വെള്ളം ചേര്‍ക്കാൻ


ഈ ധാതുക്കളിൽ നിയമപരമായ അന്തിമ നിയന്ത്രണം സംസ്ഥാനങ്ങൾക്കാണ്. മാത്രമല്ല ഇവ മിക്കവയും ആദിവാസികളും പട്ടിണി പാവങ്ങളായവരുമായ മനുഷ്യര്‍ താമസിക്കുന്ന വന തീര പര്‍വ്വത മേഖലകളിലാണ്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ഇവര്‍ക്കെതിരായ നീക്കം തുടങ്ങി വെച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ഈ മനുഷ്യ വിഭാഗങ്ങളുടെ മേലുള്ള അവകാശ സംരക്ഷണ ഉത്തരവാദിത്തം വലുതാണ്. അതിനെ വിഭാഗീയതയും വിദ്വേഷവും വിതയ്ക്കുന്നത് ഉൾപ്പെടെ ബഹുവിധ തന്ത്രങ്ങളിലൂടെ തകര്‍ക്കുന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. മൈനിങ് അധികാരം കേന്ദ്രീകരിക്കുന്നതോടെ ഈ ജനതയ്ക്ക് മേലുള്ള നീക്കം ചെയ്യൽ തന്ത്രവും കേന്ദ്രത്തിന് പതിവ് രീതിയിൽ എളുപ്പമായിത്തീരും.


Related News

പുതിയ നിയമ ഭേദഗതി ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ മറികടന്ന് സംസ്ഥാനങ്ങളുടെ അധികാര അവകാശങ്ങൾ കവരുന്നത് മാത്രമല്ല. വൻപരിസ്ഥിത നാശവും പ്രദേശിക ജനവിഭാഗങ്ങളുടെ ജീവിത അവകാശ ലംഘനവും ഉണ്ടാക്കുന്നതാണ്. മറ്റ് രാജ്യങ്ങളിൽ ഇത്തരം നിക്ഷേപങ്ങൾ ഉള്ളപ്പോൾ തന്നെയും മനുഷ്യനും പരിസ്ഥിതിയും മുഖ്യ പരിഗണനയായി തുടുരന്നു. അവര്‍ക്ക് കുഴിച്ചെടുക്കാൻ കഴിയാത്തത് മൂന്നാം ലോക രാജ്യങ്ങളുടെ മണ്ണിൽ നിന്ന് ലക്ഷ്യമാക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന സര്‍ക്കാരിന്റെ നയസമീപനങ്ങൾ പരിശോധിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ പ്രതിബദ്ധതയും മനുഷ്യ വിഭാഗങ്ങളോടുള്ള ഉത്തരവാദിത്തവും ബാധ്യയാവില്ല എന്നത് വിദേശ ലോബികൾക്ക് വഴി എളുപ്പമാക്കുന്നു.


അമേരിക്ക പോലുള്ള രാജ്യങ്ങൾ നെറ്റ് സീറോ കാര്‍ബൺ പുറന്തള്ളൽ പദവിക്കായി മുന്നേറുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളെ നേര്‍ വിപരീത ദിശയിലേക്ക് നയിക്കുകയാണ്. ധാതുക്കൾ കൈക്കലാക്കുക മാത്രമല്ല അവ സംസ്കരിക്കുന്നത് കൂടി അതത് രാജ്യങ്ങളിൽ തന്നെ സാധ്യമാക്കുക വഴി ആരോഗ്യ പരിസ്ഥിതി വെല്ലുവിളികൾ കൂടി ഒഴിവാക്കുന്നു. ഇതിനായി മിനൻൽ സെക്യൂരിറ്റി ഫിനാൻസ് എന്ന പേരിൽ ശതകോടി ഡോളറുകളുടെ ഫണ്ടിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്.




















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home