ad
Deshabhimani

വെള്ളമിറങ്ങി തുടങ്ങി; പ്രളയ സമയത്ത് മരിച്ചയാളുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം സംസ്കരിച്ചു

Flood Victim Cremated.jpg
വെബ് ഡെസ്ക്

Published on Aug 11, 2026, 02:17 PM | 1 min read

ആലപ്പുഴ: പ്രളയ സമയത്ത് മരിച്ച പൂന്തുരുത്തി പുല്ലാടിൽ പൊടിയന്റെ (82) മൃതദേഹം ആറുദിവസത്തിന് ശേഷം സംസ്കരിച്ചു.

പ്രളയത്തിൽ കുടുംബവീട് മുങ്ങിയതോടെയാണ് സംസ്കാരം വൈകിയത്. ആ​ഗസ്ത് അഞ്ചിനാണ് പൊടിയൻ മരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.


ജലനിരപ്പ് താഴ്ന്നതോടെ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹം വള്ളത്തിൽ കുടുംബവീട്ടിലെത്തിച്ചു. തുടർന്ന് പ്രത്യേകം ക്രമീകരിച്ച പന്തലിൽ സംസ്കാര ശുശ്രൂഷകൾ നടത്തി, തിരുവല്ല കുറ്റപ്പുഴസഭാ സെമിത്തേരിയിൽ എത്തിച്ച് സംസ്കരിച്ചു. വെള്ളപ്പൊക്കത്തിന്റെ ദുരിതം പൂർണമായി ഒഴിഞ്ഞുമാറാത്ത സാഹചര്യത്തിലാണ് പോടിയന്റെ സംസ്കാരം നടന്നത്. ജലനിരപ്പ് താഴ്ന്നുവരുന്നുണ്ടെങ്കിലും കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.


ഒരാഴ്ചയോളം കേരളത്തിൽ പെയ്ത കനത്ത മഴയിൽ കുട്ടനാടായിരുന്നു യഥാർഥ ഇരയായി മാറിയത്. പമ്പയും മണിമലയാറും ഒഴുക്കുന്ന വെള്ളം കുട്ടനാടിനെ മുക്കുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home