മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാ അത്തെ ഇസ്ലാമി നേതാവ്

മന്ത്രി എൻ ഷംസുദ്ദീൻ, കെ കെ മുഹമ്മദ് അഷ്‌റഫ്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാ അത്തെ ഇസ്ലാമി നേതാവിന് നിയമനം. എസ്ഐഒ മുൻ മലപ്പുറം ജില്ല പ്രസിഡന്റ് കെ കെ മുഹമ്മദ് അഷ്‌റഫിനെയാണ് ഓഫീസ് അറ്റൻഡന്റ് പദവിയിൽ നിയമിച്ചത്. കഴിഞ്ഞ ആറിനാണ് ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. നിലവിൽ വെൽഫെയർ പാർടി സംസ്ഥാന കമ്മിറ്റി അംഗമാണ് അഷ്‌റഫ്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
പദവിക്ക് അനുയോജ്യനെന്ന് തോന്നിയതുകാണ്ടാണ് നിയമനം നൽകിയതെന്നാണ് മന്ത്രി എൻ ഷംസുദ്ദീന്റെ വിശദീകരണം. സ്റ്റാഫിൽ പ്രാതിനിധ്യമില്ലാത്തതിന്റെ പേരിൽ യൂത്ത്‍ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാ അത്തെ ഇസ്ലാമി നേതാവിന്റെ നിയമനം. സ്വിഗി ഓടുന്ന എംഎസ്എഫ് സംസ്ഥാന നേതാവടക്കമുള്ളവരുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് മുമ്പ് പ്രവർത്തകർ അവഗണനശക്കതിരെ വിമർശനം ഉന്നയിച്ചിരുന്നു. മലപ്പുറത്ത് ചേർന്ന യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായിരുന്നു.









0 comments