ad
Deshabhimani

ലീഗ്‌ ക്രൂരതയുടെ ആഴം ; 13 വെട്ട്‌

muslim league violence
വെബ് ഡെസ്ക്

Published on Aug 16, 2025, 01:31 AM | 1 min read


തളിപ്പറമ്പ്‌

മകനൊപ്പം കിടന്നുറങ്ങവെ വീട്ടിൽ അതിക്രമിച്ചുകയറിയ അയൽവാസികളുൾപ്പെട്ട മുസ്ലിംലീഗ്‌ പ്രവർത്തകർ വെല്യേരി മോഹനനെ വെട്ടിയത്‌ 13 തവണ. തലയോട്ടിയുൾപ്പെടെ തകർത്തു. ശ്വാസകോശത്തിന്റെയും വാരിയെല്ലിന്റെയും ഭാഗത്തും വെട്ടേറ്റു. ഗുരുതര പരിക്കുകളുമായി പരിയാരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനന്റെ പരിക്കുകൾ സംബന്ധിച്ച്‌ ആശുപത്രി അധികൃതർ പെൈാലീസിന്‌ കൈമാറിയ സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.


തലയുടെ പിറകിൽമാത്രം ആഴത്തിൽ നാല്‌ വെട്ടുണ്ട്‌. ഓരോന്നിനും മൂന്നു മുതൽ നാല്‌ സെന്റീമീറ്റർവരെ നീളവും രണ്ട്‌ മുതൽ നാലു സെന്റീമീറ്റർവരെ ആഴവുമുണ്ട്‌. നെഞ്ചിന്റെ മുന്നിലും പിറകിലും വശത്തുമുൾപ്പെടെ ആഴത്തിൽ വെട്ടേറ്റിരുന്നു. അടിവയറിനും നെഞ്ചിനും വയറിനുമിടയിലായും കുറേ മുറിവുകളും ചതവുകളുമുണ്ടായി.

2012 ഫെബ്രുവരി 21ന്‌ രാവിലെയാണ്‌ മോഹനനുനേരെ ആക്രമണമുണ്ടായത്‌. അയൽവാസികളും ലീഗിന്റെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളുമായ മുഹമ്മദ്‌ സാലി, എം റ‍ൗഫ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 പേരാണ്‌ അതിക്രമിച്ചുകയറി വീട്ടിലെ ഉപകരണങ്ങളും ജനലുകളും വാതിലുകളും തകർക്കുകയും ഇളയ മകൻ നിഥിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മോഹനനെ വലിച്ചിഴച്ച്‌ ആക്രമിക്കുകയുംചെയ്‌തത്‌.


മുറിയിലിരുന്ന്‌ പഠിക്കുകയായിരുന്നു മൂത്ത മകൻ മിഥുനെ സാലി അടിച്ച്‌ പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച മോഹനന്റെ ഭാര്യ രാധയ്‌ക്കും അമ്മ കല്യാണിക്കും അടിയേറ്റു. മോഹനനെ വെട്ടുന്നത്‌ തടയാൻ ശ്രമിച്ചപ്പോൾ സാലി, രാധയെ ചവിട്ടിവീഴ്‌ത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഹനന്റെ പിന്നാലെ ഓടിയും അക്രമികൾ തുരുതുരെ വെട്ടി. നിലത്തുവീണ മോഹനനെ എടുത്തുകൊണ്ടുപോയി ദൂരെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. മോഹനനെ കൊണ്ടുപോകുമ്പോൾ പിന്തുടർന്ന രാധയെ ഭയപ്പെടുത്തി ഓടിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരിൽ ചിലരും പാർടി പ്രവർത്തകരുമാണ്‌ ഏറെ വൈകി മോഹനനെ ചോരവാർന്ന നിലയിൽ കണ്ടെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home