ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം എന്താണ് കാവി നിറം; ചോദ്യങ്ങളുമായി സമൂഹമാധ്യമം

ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം
ന്യൂഡൽഹി: പുതുതായി ഡൽഹിയിൽ പണികഴിപ്പിച്ച മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിന്റ നിറത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. മന്ദിരത്തിന്റെ കാവി നിറമാണ് ചോദ്യങ്ങളുയർത്തിയത്. തിരുവനന്തപുരത്ത് പുതുതായി പണികഴിപ്പിച്ച എകെജി സെന്ററിന് മണ്ണിന്റെ നിറമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇതിനെ കാവിയടിച്ചു എന്ന് യുഡിഎഫ് ലീഗ് സെെബർ അണികൾ പരിഹസിച്ചിരുവന്നു. തുടർന്നാണിപ്പോൾ ലീഗിന്റെ ദേശീയ ആസ്ഥാനവും കാവി നിറത്തിൽ മുങ്ങി നിൽക്കുന്നത്.
ദേശീയ ആസ്ഥാനമായ ഖായിദെ മില്ലത്ത് സെന്റർ 2025 ആഗസ്റ്റ് 24 ഞായറാഴ്ച ഉൽഘാടനം ചെയ്യുമെന്ന് സയിദ് മുനവർ അലി ശിഹാബ് തങ്ങൾ എഫ്ബി പോസ്റ്റിൽ അറിയിച്ചു. 90 ശതമാനവും കാവിയടിച്ച് ചെറിയ പ്രദേശത്ത് മാത്രം ലീഗിന്റെ പച്ചക്കൊടിയുള്ള തരത്തിലാണ് മന്ദിരത്തിന്റെ നിർമാണം.
ഇതിനാണോ 50 കോടി പിരിച്ചത് എന്ന കമന്റും തങ്ങളുടെ പോസ്റ്റിന് താഴെ ഉണ്ട്.









0 comments