ad
Deshabhimani

മിശ്രവിവാഹങ്ങൾക്കെതിരെയും മതസ്പർദ്ധ പരത്തിയും ലീ​ഗ് നേതാവിന്റെ പ്രസം​ഗം

communal speech by muslim league leader thennala
വെബ് ഡെസ്ക്

Published on Dec 16, 2025, 01:53 PM | 1 min read

മലപ്പുറം: മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശവുമായി മുസ്ലിംലീ​ഗ് നേതാവ്. മിശ്രവിവാഹമാണ് സിപിഐ എം നയമെന്നും മുസ്ലിം പെൺകുട്ടികളെ ഹിന്ദു ആൺകുട്ടികൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നുവെന്നും മലപ്പുറം തെന്നല പഞ്ചായത്ത് ലീ​ഗ് പ്രസിഡന്റ് കുഞ്ഞിമൊയ്തീൻ ആക്ഷേപിച്ചു.


"ഒരു മുസ്ലിം പെണ്ണും ഹിന്ദു ചെറുക്കനും വിവാഹത്തിന് ആലോചിച്ചാൽ ഇവിടുത്തെ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിക്കൊടുക്കും. ഒട്ടുമിക്ക മിശ്രവിവാഹങ്ങളും സംസ്ഥാനത്ത് നടത്തിയിട്ടുള്ളത് സിപിഐ എമ്മിന്റെ ഓഫീസിലാണ്. കൂടുതലും മുസ്ലിം പെൺകുട്ടികളാണ് വിവാഹം കഴിക്കുന്നത്. തിരിച്ചായാൽ ലൗ ജിഹാദാകും"- ഇതായിരുന്നു തെന്നല കൊടക്കിൽ നടന്ന ലീ​ഗ് പരിപാടിയിൽ കുഞ്ഞിമൊയ്തീന്റെ പരാമർശം.


പ്രദേശത്തെ ലീ​ഗിന്റെ മുതിർന്ന നേതാവാണ് കുഞ്ഞിമൊയ്തീൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home