ad
Deshabhimani

ഫലം വരുംമുന്പേ

ലീഗിനും വേണം ഉപമുഖ്യമന്ത്രിയും ആറ്‌ മന്ത്രിമാരും

Congress Muslim League Flags
avatar
പ്രത്യേക ലേഖകൻ

Published on Apr 18, 2026, 12:06 AM | 1 min read

കോഴിക്കോട്‌: ഫലം വരുംമുന്പേ കോൺഗ്രസിൽ മുഖ്യമന്ത്രിയെച്ചൊല്ലി കലഹം മൂക്കുന്പോൾ പദവികൾക്കായി സമ്മർദമുയർത്താൻ തയ്യാറെടുത്ത്‌ ലീഗും. ഭരണം ലഭിച്ചാൽ ആറ്‌ മന്ത്രിസ്ഥാനമാണ്‌ ലീഗിന്റെ ആവശ്യം. ഒപ്പം ഉപമുഖ്യമന്ത്രിപദവും. ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ്‌വിപ്പ്‌ പദവികളും ആവശ്യപ്പെടാനാണ്‌ ലീഗ്‌ തയ്യാറെടുക്കുന്നത്‌. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തെ എതിർക്കുന്പോൾത്തന്നെ ലീഗ്‌ തങ്ങളുടെ സ്ഥാനങ്ങൾക്കായുള്ള മോഹം പരസ്യമാക്കുകയാണ്‌.

ഭരണം കിട്ടിയാൽ പ്രധാന വകുപ്പുകളടക്കം ആറ്‌ മന്ത്രിപദമാണ്‌ ലക്ഷ്യം. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കക്ഷിചേരാതെ സ്ഥാനങ്ങൾ MUSLIM LEAGUEസംരക്ഷിക്കുകയെന്ന നിലപാടാകും സ്വീകരിക്കുക. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോടും രമേശ്‌ ചെന്നിത്തലയോടും അനുഭാവം പുലർത്തുന്നവരും ലീഗിലുണ്ട്‌. ലീഗിന്റെ പിന്തുണയ്‌ക്കായി കെ സി വേണുഗോപാലിന്റെ ദൂതുമായി കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ എ പി അനിൽകുമാർ പാണക്കാട്ടെത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയടക്കം ലീഗ്‌ ഉന്നതരുടെ വിശ്വാസം ആർജിക്കാൻ പാടുപെടുകയാണ്‌ കോൺഗ്രസിലെ മൂന്ന്‌ വിഭാഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home