ad
Deshabhimani

ഒന്നര വയസുകാരന്റെ കൊലപാതകം; കുട്ടിയെ ആശുപത്രിയിലെത്തിച്ചത് കൈയൊടിഞ്ഞ് ഒരാഴ്ച കഴി‍ഞ്ഞ്

ashkar nedumangad
വെബ് ഡെസ്ക്

Published on Jun 03, 2026, 05:01 PM | 1 min read

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനായ അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. പ്രതി കുഞ്ഞിനെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.


കൈയൊടിഞ്ഞ് ഒരാഴ്ച കഴി‍ഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും അഷ്കറിന്റെ സഹോദരിയും അമ്മയും പറഞ്ഞു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ അഷ്കറിന് മേൽ എസ് സി എസ്ടി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ക്രൂരമായ മർദനമാണ് കുട്ടി നേരിട്ടതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. അമ്മയിൽ നിന്നും പങ്കാളിയിൽ നിന്നും മർദനം നേരിട്ടതിനെ തുടർന്നുണ്ടായ ആന്തരിര രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home