കൊലപാതക കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ

എൻ കെ സന്തോഷ്
മാതമംഗലം: കൊലപാതക കേസിലെ പ്രതിയെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന കെ കെ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പെരുമ്പടവ് അടുക്കം സ്വദേശ് നെല്ലൂര് കോരച്ചം വീട്ടിൽ എൻ കെ സന്തോഷിനെ (40) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 2025 മാർച്ച് 20 നാണ് രാധാകൃഷ്ണൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുവെച്ചുതന്നെ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി നേതാവുമായിരുന്ന മിനി നമ്പ്യാരേയും പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസം മുൻപാണ് സന്തോഷിന് ജാമ്യം ലഭിച്ചത്. പിന്നാലെ സന്തോഷിൽ നിന്നും നിരന്തരം ഭീഷണി നേരിട്ടിരുന്നതായി രാധാകൃഷ്ണന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. രാത്രിയിൽ സന്തോഷ് വീടിന്റെ പരിസരത്തെത്തി വീടിനു നേരെ കല്ലെറിഞ്ഞതായും പരാതിയുണ്ട്.
തിങ്കളാഴ്ച രാത്രി വീട്ടുപരിസരത്തെ റബ്ബർ തോട്ടത്തിലെ ഇരുട്ടിൽ ഒരാൾ കത്തിയുമായി നിൽക്കുന്നത് രാധാകൃഷ്ണന്റെ മകന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പ്രദേശവാസികളുമായി നടത്തിയ തിരച്ചിലിൽ സന്തോഷിനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെരിങ്ങോം പൊലീസ് സ്ഥലതെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നെല്ലൂര് കോരച്ചംവീട്ടിൽ ജനാർദ്ദനൻ ഭവാനിയമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ സുരേഷ്, പ്രസാദ്








0 comments