Deshabhimani

അങ്കണവാടികളിൽ പാചകവാതകമില്ല

മുടങ്ങുമോ ഭക്ഷണ വിതരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2026, 11:37 PM | 1 min read

സ്വന്തം ലേഖകൻ

കോട്ടക്കൽ

നഗരസഭാ പരിധിയിലുള്ള 38 അങ്കണവാടികളിൽ പാചകവാതക വിതരണം മുടങ്ങി. ഇതോടെ കുരുന്നുകൾക്കുള്ള പോഷകാഹാര വിതരണമടക്കം പ്രതിസന്ധിയിലാണ്‌. നഗരസഭയിലെ 38 അങ്കണവാടികളിലെയും ഗ്യാസ് കണക്ഷൻ ഡൊമസ്റ്റിക് വിഭാഗത്തിൽനിന്ന്‌ കൊമേഴ്‌സ്യൽ കണക്ഷനിലേക്ക് മാറ്റണമെന്നും ഇതിനായി 62,400 രൂപ അടയ്ക്കണമെന്നും കാണിച്ച് ഗ്യാസ് ഏജൻസിയായ 'മേഘ ഇൻഡെയ്ൻ സർവീസ്' അങ്കണവാടി അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ തുക അടയ്ക്കാത്തതിനെ തുടർന്ന് ഏജൻസി സിലിണ്ടറുകൾ വിതരണംചെയ്യുന്നത് നിർത്തിവച്ചു. ആറ് മാസംമുന്പുതന്നെ അങ്കണവാടി അധ്യാപകർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും നഗരസഭാ അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വിഷയത്തിൽ ഒരുവിധ ഇടപെടലും നടത്തിയില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഉടനെ പ്രശ്നം പരിഹരിച്ച് പോഷകാഹാര വിതരണം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എൽഡിഎഫ് അങ്കണവാടികളിൽ പാചകവാതക വിതരണം മുടങ്ങിയതോടെ ശക്തമായ പ്രതിഷേധവുമായി എൽഡിഎഫ് കൗൺസിലർമാർ. പിഞ്ചുകുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണവും പോഷകാഹാരങ്ങളും മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ചചെയ്യണമെന്നും കുടിശ്ശിക തുക ഉടൻ അടച്ച് പാചകവാതക വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാണിച്ച് തോക്കാംപാറ വാർഡ് കൗൺസിലർ കെ പ്രവീൺ നഗരസഭാ ചെയർപേഴ്സണ് കത്ത് നൽകി. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളായ പി എൽ ശോഭനകുമാരി, ടി പി സുബൈർ, സനില പ്രവീൺ, വി സരള തുടങ്ങിയവർ വിഷയം ഉന്നയിച്ച് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home