ad
Deshabhimani

print edition ശബരിമല സ്വർണക്കവർച്ച ; മുരാരി ബാബുവിനെ ഇഡി ചോദ്യംചെയ്‌തു

Murari Babu in remand
വെബ് ഡെസ്ക്

Published on Feb 04, 2026, 02:42 AM | 1 min read


കൊച്ചി

ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വംബോർഡ്‌ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ചൊവ്വാഴ്‌ച ചോദ്യംചെയ്‌തു.


ഇഡി സമൻസ്‌ ലഭിച്ച മുരാരരി ബാബു ചൊവ്വ രാവിലെ 10.15ന്‌ കടവന്ത്ര ഓഫീസിൽ ഹാജരായി. ചോദ്യംചെയ്യൽ വൈകിട്ടുവരെ നീണ്ടു. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണം കവർന്ന കേസുകളിലാണ്‌ ചോദ്യംചെയ്യൽ. എസ്‌ഐടി രജിസ്‌റ്റർ ചെയ്‌ത കേസിൽ മുരാരി ബാബു ജാമ്യത്തിലാണ്‌. സാന്പത്തിക ഇടപാട്‌ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യംചെയ്യൽ.


മുരാരി ബാബുവിന് പിന്നാലെ സ്വർണക്കൊള്ളക്കേസിൽ ജാമ്യം നേടിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്‌-കുമാർ തുടങ്ങിയവരെയും ഇഡി ഉടൻ ചോദ്യംചെയ്യുമെന്നാണ്‌ സൂചന. ഇവർക്കും മറ്റ്‌ പ്രതികൾക്കും സമൻസ് നൽകിയതായാണ് വിവരം. ഇഡി ചോദ്യംചെയ്യുന്നവരുടെ പട്ടികയിൽ ഇപ്പോഴും തന്ത്രി കണ്‌ഠര്‌ രാജീവരില്ല. കേസിൽ കേരളത്തിലും പുറത്തുമായി ഇഡി നടത്തിയ പരിശോധനയിലും തന്ത്രിയെ ഒഴിവാക്കിയിരുന്നു. പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ പ്രധാന പങ്കാളിയായ തന്ത്രിയെ ഒഴിവാക്കലാണ്‌ ഇഡി ലക്ഷ്യമെന്ന്‌ ആക്ഷേപമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home