കാലാവസ്ഥാ വ്യതിയാനം വിപത്തിന് വഴിയൊരുക്കും: മുരളി തുമ്മാരുകുടി

ആലപ്പുഴ
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ജനം ഇപ്പോഴും ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഐക്യരാഷ്‌ട്ര പരിസ്ഥിതി പ്രോഗ്രാമിലെ (യുഎൻഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ (അതുൽകുമാർ അഞ്‌ജാൻ നഗർ) സംഘടിപ്പിച്ച "കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും' വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവസ്ഥാവ്യതിയാനം മൂലമുള്ള ആപത്ത് കുറയ്‌ക്കാൻ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നത് പരമാവധി കുറയ്‌ക്കാൻ കഴിയണം. കേരളം നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം വന്യജീവികളിൽനിന്നാണ്.
മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിന് പ്രധാന കാരണമായി പഠനങ്ങൾ പറയുന്നത്. മാറുന്ന കാലവസ്ഥയ്‌ക്കനുസരിച്ച് ജീവിതരീതികൾ മാറണം. എങ്കിലേ ഇതിൽനിന്ന് അതിജീവിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസൂത്രണസമിതിയംഗം ഡോ. രവി മാമൻ അധ്യക്ഷനായി. ഡോ. പി ഡി കോശി, സംസ്‌കാരികോത്സവ സമിതി ചെയർമാൻ വി മോഹൻദാസ് എന്നിവർ പങ്കെടുത്തു.









0 comments