മുണ്ടത്തിക്കോട് സ്ഫോടനം
തീഗോളങ്ങൾ, തുടരെ സ്ഫോടനം; രക്ഷാപ്രവർത്തനം ദുഷ്കരം

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട്ടുള്ള പടക്കനിർമാണ ശാലയിൽ സ്ഫോടനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് അഗ്നിരക്ഷാ സ്നയുടെ വിവിധ യൂണിറ്റുകളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ തീ പൂർണമായി നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ല.
വെടിക്കെട്ട് പുരയുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് നിലവിൽ പരിശോധിക്കാൻ കഴിയുന്നില്ല. തുടരെ സ്ഫോടനങ്ങളും പൊട്ടിത്തെറിയും നടക്കുന്നതിനാൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് ഉൾപ്രദേശത്തേക്ക് കടക്കാനായിട്ടില്ല. അപകടം നടന്ന വയലിന് സമീപം ദൂരെ നിന്ന് വെള്ളം സ്പ്രേ ചെയ്ത് തീ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്.
തൃശൂർ പൂരത്തിന്റെ ഭാഗമായി തയാറാക്കിയ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുരയിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് അപടകം. സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. വടക്കാഞ്ചേരിക്കടുത്തുള്ള മുണ്ടത്തിക്കോട്ടുള്ള നിർമാണ ശാലയിലാണ് സ്ഫോടനം. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല. തീ അണയ്‌ക്കാനാവാത്തത്ത് രക്ഷാപ്രവർത്തനം തടസപ്പെടുത്തിയിരിക്കുകയാണ്.
30 ലധികം പേർ ഉള്ളിൽ കുരുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 24ന് സാമ്പിൾ വെടിക്കെട്ടിനും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് പൊട്ടിത്തെറിച്ചത്. സമീപത്തുനിന്നായി ശരീഭരാഗങ്ങൾ ചിതറിക്കിടക്കുന്നതായി സമീപവാസികൾ പറഞ്ഞു. അഞ്ച് കൂടാരങ്ങളായാണ് വെടുമരുന്ന് സൂക്ഷിച്ചിരുന്നത്.
തീയും പുക പടലങ്ങളും പടരുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അടുത്തേക്ക് അടുക്കാനായിട്ടില്ല.
വെടമരുന്നും പുറത്തേക്ക് തെറിച്ചതായി ആശങ്കയുണ്ട്. എട്ടുപേരെ മെഡിക്കൽകോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. മണിക്കൂറുകളോളം സ്ഫോടനം ഉണ്ടായ നാട്ടുകാർ പറയുന്നത്. സമീപം മേഖലകളിലേക്കും സ്ഫോടനത്തിന്റെ പ്രകമ്പനം ആളുകളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.










0 comments