print edition മുണ്ടക്കൈ പുനരധിവാസം: ചളിക്കുളമായി ടൗൺഷിപ്പിലെ റോഡ്

കൽപ്പറ്റ
: മുണ്ടക്കൈ– ചൂരൽമല ഉരുൾ അതീജീവിതർക്കായി കൽപ്പറ്റയിൽ നിർമിച്ച ടൗൺഷിപ്പിലെ റോഡ് ചെളിക്കുളമായി. നൂറുകണക്കിനാളുകൾ ദിവസവും ചെളി നിറഞ്ഞ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. എൽഡിഎഫ് സർക്കാർ ഒന്നാംഘട്ടത്തിൽ കൈമാറിയ 178 കുടുംബങ്ങളിലെ ഭൂരിഭാഗവും താമസം ആരംഭിച്ചിരുന്നു.
ഒന്നാംഘട്ടത്തിലെ റോഡുപണിക്കുശേഷം ടാറിങ് ഉൾപ്പെടെ നിലച്ചു. മഴ ആരംഭിച്ചതോടെയാണ് 11.42 കിലോമീറ്റർ പാത ചെളിക്കുളമായത്.
ടാറിങ് നടത്താത്ത റോഡിൽനിന്നും ചെളിയും മണ്ണും ഒഴുകിയാണ് ടാറിങ്ങും ഇന്റർലോക്കും പൂർത്തിയായ പാതയും നാശമായത്.
പ്രശ്‌നം പരിഹരിക്കാൻ ഇതുവരെ സർക്കാർ ഇടപെട്ടില്ല. യുഡിഎഫ് സർക്കാർ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ സ്ഥലം മാറ്റിയശേഷം പകരം നിയമനം നടത്താത്തതിനാൽ പദ്ധതി മേൽനോട്ടത്തിന് ആളില്ല.
പദ്ധതിയിലെ കിഫ്‌ബി ഉദ്യോഗസ്ഥരെ പിൻവലിച്ചതിലൂടെ കിഫ്‌ക്കോണിന്റെ റോഡ് വിഭാഗം എൻജിനിയറുടെ തസ്‌തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നാംഘട്ടത്തിലെ 178 വീടിനുശേഷം ഒരുവീട്ടിൽപോലും പിന്നീട് താമസം ആരംഭിച്ചിട്ടില്ല.










0 comments