ad
Deshabhimani

print edition സങ്കടക്കടലിലെ സന്തോഷത്തിരമാല

CHOORALMALA 1.

ജനകീയ മാതൃക

2024 ജൂലൈ 30ന്‌ ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 298 മനുഷ്യർ എന്നന്നേക്കുമായി ഇല്ലാതായി. അതുപോലൊരു ദുരന്തം സമീപഭൂതകാലത്തെങ്ങുമുണ്ടായിട്ടില്ല. അന്നുമുതല്‍ സര്‍ക്കാര്‍ എല്ലാവരെയും ഒപ്പംനിര്‍ത്തി. കാണാതായവർക്കായുള്ള തിരച്ചിലിലെ ജനകീയ മാതൃക ലോകം വാഴ്‌ത്തി. സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ ശരീരാവശിഷ്‌ടങ്ങൾ ഉണ്ടെന്ന വാർത്തയെത്തുടർന്ന്‌ കഡാവർ ഡോഗ്സിനെ ഹെലികോപ്റ്ററിൽ എത്തിച്ചും ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുമുള്ള തിരച്ചിൽ പോലൊന്ന്‌ മുമ്പെങ്ങുമുണ്ടായിട്ടില്ലെന്ന്‌ സൈന്യം സാക്ഷ്യപ്പെടുത്തി.


കാണാതായവരെ കണ്ടെത്താനും മരിച്ചവരെ തിരിച്ചറിയാനും കുടുംബങ്ങളെ കണ്ടെത്താനും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ഒറ്റപ്പെട്ടുപോയവരെ ക്യാമ്പിലെത്തിക്കാനുമെല്ലാം നടത്തിയ പരിശ്രമങ്ങള്‍ വിജയിച്ചത് സര്‍വരുടെയും പിന്തുണയോടെ. ക്യാമ്പുകളിലുള്ളവരെ ആഗസ്‌ത്‌ 23നകം വാടകവീടുകളിലേക്കും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലേക്കും മാറ്റി. ​ ഇടവേളയില്ലാതെ ​ദുരന്തബാധിതർക്ക്‌ നിശ്ചിത തുക നല്‍കി ബന്ധം അവസാനിപ്പിക്കാനല്ല സ്ഥിരമായി പുനരധിവസിപ്പിക്കേണ്ടതിനെക്കുറിച്ചായിരുന്നു ആലോചിച്ചത്. ദുരന്തബാധിതർ ഒരേസ്വരത്തില്‍ പറഞ്ഞത്, എല്ലാവർക്കും അടുത്തടുത്ത്‌ താമസിക്കണമെന്നാണ്‌. ടൗണ്‍ഷിപ് നിര്‍മിക്കാനും തീരുമാനിച്ചത്‌ അങ്ങനെയാണ്‌.

ഭൂമി കണ്ടെത്തി വീട് നിര്‍മിക്കൽ എളുപ്പമായിരുന്നില്ല. 25 എസ്റ്റേറ്റുകള്‍ കണ്ടെMUNDAKKAI CHOORALMALA HOUSING ത്തി ഇവിടങ്ങളില്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്‌ത്ര സംഘം പരിശോധന നടത്തി. സുരക്ഷിതമെന്ന് ചൂണ്ടിക്കാട്ടിയ ഒമ്പത് എസ്റ്റേറ്റ്‌ സര്‍ക്കാരും പരിശോധിച്ചു. ഇതില്‍ ഏറ്റവും അടുത്തും സുരക്ഷിതവും മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളാവുന്നതുമായ രണ്ട് ഇടങ്ങളെന്ന നിലയിലാണ് എല്‍സ്റ്റണും നെടുമ്പാലയും നിശ്ചയിച്ചത്‌. ദുരന്തമുണ്ടായി 63-ാം ദിവസമായ ഒക്‌ടോബര്‍ മൂന്നിന് രണ്ട് ഭൂമിയും ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിറ്റേന്ന്, ഒക്‌ടോബര്‍ നാലിന്‌ ഉത്തരവുമിറക്കി. അ ന്നുതന്നെ നിര്‍മാണത്തിലേക്ക്‌ കടക്കാൻ തയ്യാറെടുത്തെങ്കിലും കോടതി വ്യവഹാരം തടസ്സമായി. ഡിസംബര്‍ 27ന്‌ സര്‍ക്കാർ തീരുമാനം അംഗീകരിച്ച്‌ വിധി. വ്യവഹാരങ്ങള്‍ക്കിടയിലും ട‍ൗൺഷിപ്പിന്റെ രൂപരേഖയായി.

ജനുവരി ഒന്നിന് രൂപരേഖ അവതരിപ്പിച്ചു. വിലനിർണയത്തിനിടെ വീണ്ടും കോടതിയിൽ കേസ്‌. ഏറ്റെടുക്കൽ സ്റ്റേ ചെയ്യാത്തതിനാൽ കോടതിയുടെ അനുമതിയോടെ 2025 മാർച്ച്‌ 27ന്‌ പ്രവൃത്തി ആരംഭിച്ചു. ​ മാതൃകയാണ്‌ വിദ്യാഭ്യാസ പാക്കേജ്‌ ദുരന്തബാധിതരെ പരിപൂര്‍ണമായും പുരധിവസിപ്പിക്കാൻ 1038 പേര്‍ ഉള്‍ക്കൊള്ളുന്ന മൈക്രോപ്ലാന്‍ തയ്യാറാക്കി. കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും കേരള മോഡല്‍ പാക്കേജ് തയ്യാറാക്കി. അച്ഛനും അമ്മയും നഷ്‌ടപ്പട്ട ഏഴും ഒരു രക്ഷകര്‍ത്താവ് അവശേഷിച്ച 14ഉം അതിഥിത്തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട മൂന്നും ഉള്‍പ്പടെ 24 കുട്ടികള്‍ അനാഥരാണ്. മാതാപിതാക്കൾ നഷ്‌ടപ്പെട്ടവരുടെ പേരില്‍ 10 ലക്ഷം വീതവും ഒരു രക്ഷകര്‍ത്താവ് മാത്രമുള്ളവർക്ക്‌ അഞ്ച് ലക്ഷം വീതവും തുടര്‍ പഠനത്തിന്‌ അനുവദിച്ചു. ഓരോരുത്തരുടെയും പേരി ല്‍ രണ്ടര ലക്ഷം വീതം മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചു. യൂണിസെഫുമായി സഹകരിച്ച് 24 കുട്ടികളെയും 25 വയസ്സുവരെ പഠിപ്പിക്കാന്‍ സംവിധാനമുണ്ടാക്കി. വാടക കൊടുക്കേണ്ടി വന്നാല്‍ അതിനായി 4,000 രൂപ വീതം നിശ്ചയിച്ചു. ലാപ്‌ടോപ് ഉള്‍പ്പടെ പഠനസഹായികള്‍ തീരുമാനിച്ചു. ​ ​കടവും സർക്കാർ ഏറ്റെടുത്തു കടകൾ നഷ്‌ടമായവർക്ക്‌ സംരംഭങ്ങൾ പുനരാരംഭിക്കാൻ കടയുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒന്നിന്‌ ഏഴ് ലക്ഷം വീതം നല്‍കും. ഒന്നില്‍കൂടുതല്‍ കടമുറികള്‍ നഷ്‌ടമായെങ്കില്‍ അധികമുള്ള ഓരോന്നിനും രണ്ടര ലക്ഷം വീതവും.

നഷ്‌ടത്തിന്റെ 50 ശതമാനം പ്രകാരം ഓ രോന്നിനും നല്‍കും. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്‌ കലക്ടർക്ക്‌ അനുവദിച്ചു. കേരള ബാങ്കിലുണ്ടായിരുന്ന 759 കുടുംബങ്ങളുടെ 1275 അക്കൗണ്ടുകളിലായുള്ള കടം എഴുത്തള്ളി. വാണിജ്യബാങ്കുകളിലെ കടം എഴുതിത്തള്ളാൻ കേ ന്ദ്രസർക്കാർ തയ്യാറാകാത്തിനാൽ 555 പേരുടെ 18.75 കോടി രൂപയുടെ ബാധ്യതയും സംസ്ഥാനം ഏറ്റെടുത്തു. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പ്രത്യേക വായ്‌പാപദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും തീരുമാനമെടുത്തു. 8.57 കോടി രൂപയുടെ വായ്‌പാപദ്ധതി അംഗീകരിച്ച് പലിശയായി കണക്കാക്കിയ 1.94 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്‌ കലക്ടര്‍ മുഖേന കുടുംബശ്രീ മിഷന് അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home