Deshabhimani

ദുരിതമൊഴിയാതെ യാത്രക്കാർ; സ്പെഷ്യൽ ട്രെയിൻ വൈകിയോടുന്നത് അഞ്ച് മണിക്കൂറോളം

train

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 30, 2026, 09:32 PM | 1 min read

കൊച്ചി: ട്രെയിനുകളുടെ വൈകിയോടലിൽ യാതൊരു പരിഹാരവും കാണാതെ റെയിൽവേ. മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ചകളിൽ മാത്രമുള്ള സ്പെഷ്യൽ ട്രെയിൻ അഞ്ചോളം മണിക്കൂറായിട്ടും എത്തിച്ചേരാത്തതായി പരാതി. എറണാകുളത്ത് നിന്നും ടിക്കറ്റെടുത്തവർക്ക് മണിക്കൂറുകളായി ട്രെയിൻ മൂന്നും നാലും മണിക്കൂർ വൈകുമെന്ന മെസ്സേജ് ലഭിക്കുന്നതാണ് യാത്രക്കാർ പറയുന്നു.


വൈകുന്നേരം 5.35 നു എറണാകുളത്തെത്തേണ്ട ട്രെയിൻ നാല് മണിക്കൂർ പിന്നിട്ടിട്ടും തൃശൂരിൽ പിടിച്ചിട്ട അവസ്ഥയിലാണ്. മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ തുടരേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ട്രെയിൻ നാല് മണിക്കൂർ വൈകുമെന്ന് ചൂണ്ടിക്കാട്ടി ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മെസ്സേജ് വന്നിരുന്നു.


തുടർന്ന് മൂന്ന് മണിക്കൂർ വൈകുമെന്ന് പറഞ്ഞ് 6 മണിക്കും നാല് മണിക്കൂറോള വീണ്ടും വൈകുമെന്ന് ചൂണ്ടിക്കാട്ടി 7.13 നും മെസ്സേജ് വന്നതായി യാത്രക്കാർ പറയുന്നു. രാത്രി 11.30 തിരുവനന്തപുരത്തെത്തേണ്ട ട്രെയിൻ 9.30 ആയിട്ടും എറണാകുളത്തെത്തിയിട്ടില്ല.


സ്പെഷ്യൽ ട്രെയിനായതിനാൽ ഭീമമായ ടിക്കറ്റ് നൽകി ബുക്ക് ചെയ്തവർ മറ്റേതെങ്കിലും ട്രെയിനിൽ കയറി പോകാനും കഴിയാതെ വലയുകയാണ്. രാത്രി തിരുവനന്തപുരത്തേക്ക് ട്രെയിനുകളില്ലാത്തതും ആശങ്കയുണ്ടാക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home