ad
Deshabhimani

print edition മുല്ലപ്പെരിയാർ; മേൽനോട്ട സമിതിയുടെ സന്ദർശനം ഇന്ന്

Mullaperiyar Dam case in supreme court
വെബ് ഡെസ്ക്

Published on Nov 10, 2025, 01:10 AM | 1 min read

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നിയോഗിച്ച മേൽനോട്ടസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദർശിക്കും. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിനിന്റെ നേതൃത്വത്തിൽ കേന്ദ്ര ജലവിഭവ മന്ത്രാലയം ഏഴംഗ മേൽനോട്ട സമിതിയെ നിയമിച്ചിരുന്നു.


ദേശീയ ഡാം സുരക്ഷാ അതോറിറ്റി(ദുരന്തവും പ്രതിരോധശേഷിയും) അംഗം രാകേഷ് തോഡേജ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചിലെ ഗവേഷകൻ ആനന്ദ രാമസാമി, തമിഴ്‌നാട് ജലവിഭവ സെക്രട്ടറി ജെ ജയകാന്തൻ, കാവേരി ടെക്‌നോളജി ഗ്രൂപ്പ് സാങ്കേതിക വിദഗ്ധൻ ആർ സുബ്രഹ്മണ്യൻ, കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കേരള ജലവിഭവ വകുപ്പ് മേധാവി ആർ പ്രിയേഷ് എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെടുന്നു.


തിങ്കൾ രാവിലെ 8.30ന് തേക്കടി ബോട്ട് ലാൻഡിങ്ങിൽനിന്ന്‌ ബോട്ട് മാർഗം അണക്കെട്ടിലേക്ക് പുറപ്പെടുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തും. മെയ് 22നാണ് ഇതിനുമുമ്പ് സംഘം അണക്കെട്ട് സന്ദർശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home