ad
Deshabhimani

വ്യാജവാർത്ത; മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

muhammad riyas mathrubhumi
വെബ് ഡെസ്ക്

Published on Sep 21, 2026, 08:38 AM | 1 min read

കോഴിക്കോട് : വ്യാജവാർത്ത നൽകിയ മാതൃഭൂമി ദിനപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജിലാണ് മുഹമ്മദ് റിയാസിനെതിരെ കള്ളവാർത്ത പ്രസിദ്ധീകരിച്ചത്. “വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ പേരിൽ 13(1)(ബി) വകുപ്പ് ബാധകമാകും”എന്നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. പിണറായിയുടെ പേരിൽ കൈക്കൂലിക്കുറ്റം നിലനിൽക്കുമെന്ന തലക്കെട്ടിലാണ് കള്ളവാർത്ത പ്രചരിപ്പിച്ചത്. വി എസ് സിജു എന്ന ലേഖകന്റെ പേരിലാണ് വാർത്ത.


അടിസ്ഥാനരഹിതമായ കള്ളവാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനും വാർത്ത തയ്യാറാക്കിയ ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങൾ നിയമപരമായി നേരിടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home