Deshabhimani

കലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് ; എംഎസ്എഫ് ആക്രമണത്തിൽ 
പ്രതിഷേധിക്കുക : എസ്‌എഫ്‌ഐ

msf violence
വെബ് ഡെസ്ക്

Published on Jul 27, 2025, 12:31 AM | 1 min read


തിരുവനന്തപുരം

കലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം എംഎസ്എഫ് നേതൃത്വത്തിൽ വ്യാപകമായി എസ്എഫ്ഐ കൊടിതോരണങ്ങൾ നശിപ്പിക്കുകയും വിദ്യാർഥികൾക്കുനേരെ കല്ലെറിയുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.


പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുപ്രകാരം കനത്ത പൊലീസ് സംരക്ഷണത്തിൽ സർവകലാശാലയിൽ സംഘടിച്ചെത്തിയ എംഎസ്എഫ് ഗുണ്ടാസംഘമാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. തുടർന്ന് വിദ്യാർഥികളുടെ സംരക്ഷണത്തിനെത്തിയ പൊലീസും എസ്എഫ്ഐ പ്രവർത്തകരെ മർദിക്കുന്ന സ്ഥിതിയുണ്ടായി. ആക്രമണത്തിൽ പരിക്കേറ്റ എട്ടോളം പ്രവർത്തകർ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലാണ്‌.


എംഎസ്എഫ് നേതൃത്വത്തിൽ സർവകലാശാലയിൽ അരങ്ങേറിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home