Deshabhimani

തോറ്റതിന്റെ ദേഷ്യം; എംഎസ്എഫ് ശ്രമിച്ചത് എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ : പി എസ് സഞ്ജീവ്

sanjeev
വെബ് ഡെസ്ക്

Published on Oct 30, 2026, 02:59 PM | 1 min read

കണ്ണൂര്‍ : എസ്എഫ്ഐ പ്രവർത്തകരെ എംഎസ്എഫ് ​ഗുണ്ടകൾ ആശുപത്രിയിൽ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റിനെയും സെക്രട്ടറിയേയും കൊലപ്പെടുത്താനാണ് എംഎസ്എഫ് അക്രമികൾ ശ്രമിച്ചതെന്ന് സഞ്ജീവ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജീവിന്റെ പ്രതികരണം.


കലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ദേഷ്യത്തിനാണ് എസ്എഫ്ഐ പ്രവർത്തകരെ തല്ലിച്ചതച്ചതെന്നും എംഎസ്എഫ് നടത്തിയ ആക്രമണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും സഞ്ജീവ് പറഞ്ഞു. തോന്ന്യവാസം കാണിക്കാനാണ് ഉദ്ദേശമെങ്കിൽ കേരളത്തിലെഎസ്എഫ്ഐ ശക്തമായി പ്രതിരോധിക്കും. ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ രക്ഷിക്കാനെത്തുമെന്ന ധൈര്യത്തിലാണ്. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് എംഎസ്എഫ് കരുതേണ്ട. മെറ്റൽ ട്യൂബെടുത്ത് ശരീരത്തിലെറിയുകയും ഇന്റർബ്ലോക്കിന്റെ കഷ്ണമെടുത്ത് വിദ്യാർഥികളുടെ മുഖത്തടിക്കുകയും ചെയ്തു. 24 മണിക്കൂറും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ എവിടെയായിരുന്നു.


കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ലീഗിന്റെ പൂർണ പിന്തുണയോടെ മത്സരിച്ചിട്ടും പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയും വൈരാഗ്യവുമാണ് ഈ അക്രമത്തിന് പിന്നിൽ. ഭീകര സംഘടനകളുടെ പ്രവർത്തന രീതിക്ക് സമാനമായാണ് എംഎസ്എഫ് മാരകായുധങ്ങളുമായി അക്രമം നടത്തുന്നത്. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും, എംഎസ്എഫിനെ നിലയ്ക്കു നിർത്താൻ ലീഗ് നേതൃത്വം തയ്യാറാകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.


ആക്രമണ ദൃശ്യങ്ങൾ വ്യക്തമായി പുറത്തുവന്നിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. എസ്എഫ്ഐ തീരുമാനമെടുത്താൽ എംഎസ്എഫിന് കേരളത്തിലെ ഒരു ക്യാമ്പസിലും കയറാൻ സാധിക്കില്ലെന്നും എന്നാൽ അത്തരമൊരു തീരുമാനത്തിലേക്ക് എസ്എഫ്ഐയെ തള്ളിവിടരുതെന്നും സഞ്ജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home