വീണ്ടും ചരിത്രം ; എംഎസ്‌സി വിർജീനിയ 
വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ടു

msc virginia Vizhinjam Port
വെബ് ഡെസ്ക്

Published on Sep 08, 2025, 02:33 AM | 1 min read


തിരുവനന്തപുരം

ഇന്ത്യയിലെത്തിയ രണ്ടാമത്തെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പ് വരെയുള്ള ഉയരം) കൂടിയ കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കപ്പൽ എംഎസ്‌സി വിർജീനിയ ഞായർ രാവിലെ വിഴിഞ്ഞത്ത് നിന്ന് സ്‌പെയിനിലേക്ക് പുറപ്പെട്ടു. 18 മീറ്റർ മുതൽ 20 മീറ്റർവരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലയ്ക്ക്‌ മുന്നിൽ തെളിയിക്കാൻ ഇതോടെ കഴിഞ്ഞു.


അദാനി മുന്ദ്ര തുറമുഖത്തു നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16 മീറ്റർ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് . ഏതാണ്ട് 5000 ടിഇയു ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത ശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വർധിച്ചത്.


ഇതിനു മുന്പ്‌ 16.8 മീറ്റർ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പൽ. ഇതുവരെ 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റ് ഉള്ള 17 കപ്പൽ വിഴിഞ്ഞത്ത് എത്തി.



deshabhimani section

Related News

View More
0 comments
Sort by

Home