നയിക്കുന്നത് മലയാളി ക്യാപ്റ്റൻ
ഐറിന തീരമണയുന്നു, ഏറ്റവും വലിയ ചരക്കു കപ്പലിനെ വരവേൽക്കാൻ കേരളം

ലോകത്തിലെ ഏറ്റവും വാഹക ശേഷിയുള്ള കണ്ടെയ്‌നർ കപ്പലൽ എംഎസ്‌സി ഐറിന ഇന്ന് കേരള തീരത്ത് അടുക്കും. വൈകുന്നേരത്തോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തെ ബർത്തിലെത്തും. ദക്ഷിണേഷ്യയിൽ ആദ്യമായണ് എംഎസ്എസി ഐറിന തീരമണയുന്നത്. ഇപ്പോൾ കന്യാകുമാരിക്ക് തെക്കായി കപ്പൽപാതയിലാണ് ഐറിന സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.
എംഎസ്‌സി ഐറിനക്ക് 400 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. 16.2 മീറ്റർ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെർത്തിൽ പ്രവേശിക്കുന്നത്. 24,346 ടിഇയു കണ്ടെയ്നർ ശേഷിയുണ്ട്.
19,462 ടിഇയു ശേഷിയുള്ള എംഎസ്‌സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതിൽ ഏറ്റവും ശേഷിയുള്ള കപ്പൽ. ലൈബീരിയൻ ഫ്ലാഗുള്ള ഐറിന 2023 ൽ നിർമ്മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിർമ്മിതിയാണ്.

അമരത്തും അണിയത്തും മലയാളി
മലയാളിയായ തൃശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ. കണ്ണൂർ സ്വദേശി അഭിനന്ദ് ഉൾപ്പെടെ 35 ജീവനക്കാരുണ്ട്. സിങ്കപ്പുർ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കു യാത്ര തിരിച്ചത്. എംഎസ്‌സിയുടെ ജെയ്ഡ് സർവീസിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്‌നർ ശേഷിയുള്ള ഐറിന ഉൾപ്പെടുന്നത്.
ലോകത്ത് ഏറ്റവും സുഗമമായി പ്രവേശിക്കാവുന്ന കവാടമാണു വിഴിഞ്ഞം തുറമുഖത്തിന്റേത് എന്ന് ക്യാപ്റ്റൻ സന്ദേശത്തിൽ പറയുന്നു. ദുബായ് കൊളമ്പോ തുറമുഖങ്ങളിലും ഇതുവരെ ഇതുവരെ ഐറിന അടുത്തിട്ടില്ല. സൌദിയിലെ കിങ് അബ്ദുള്ള പോർട്ടിൽ ഐറിന എത്തിയത് വലിയ ആഘോഷമായിരുന്നു. കമ്മീഷൻ ചെയ്ത് വെറും ഒരു മാസം മാത്രമായ വിഴിഞ്ഞം തുറമുഖത്തേക്കാണ് അര കിലോമീറ്ററോളം നീളമുള്ള ഐറിന വരുന്നത്.
ഷിപ് ലവേഴ്സ് പുറത്തു വിട്ട എംഎസ് സി ഐറിന വീഡിയോ









0 comments