ad
Deshabhimani

print edition എംഎസ്‌സി എൽസ: ഉത്തരവിൽ ഭേദഗതി

MSC Elsa 3.jpg
വെബ് ഡെസ്ക്

Published on Jul 01, 2026, 12:45 AM | 1 min read

കൊച്ചി : അറബിക്കടലിൽ കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ -3 കപ്പലിലെ മൂന്ന് ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഭേദഗതി വരുത്തി. ഒരുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിക്ക് പകരം തുക പണമായി നൽകാൻ അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ അനുവദിച്ചത്.


ഉക്രയ്‌ൻ സ്വദേശി ഹോർഡിയേവ് വലേരി, ഫിലിപ്പീൻസ് സ്വദേശികളായ കാസ്റ്റനേഡ റൊണാൾഡ് പുൻസലാൻ, വെലാസ്‌കോ റയാൻ ഒന്റാലൻ എന്നിവർക്കാണ് മടങ്ങാൻ അനുമതി. ബാങ്ക് ഗ്യാരന്റി നൽകുന്നതിലെ പ്രായോഗിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെടുകയായിരുന്നു.


ക്യാപ്‌റ്റൻ ഇവാനോവ് അലക്‌സാണ്ടർ അടക്കം നാല് ജീവനക്കാർക്ക് ഇതുവരെ മടങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. 17 ജീവനക്കാർ നേരത്തേ അനുമതിയോടെ മടങ്ങിപ്പോയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home