ad
Deshabhimani

പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

bus fire palakkad
വെബ് ഡെസ്ക്

Published on Sep 22, 2026, 07:45 AM | 1 min read

പാലക്കാട് : പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ബസിന്റെ മുൻഭാ​ഗം പൂർണമായി കത്തി.


പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ മത്സ്യമാർക്കറ്റിന് സമീപം വച്ചാണ് തീപിടിത്തമുണ്ടായത്. മാർക്കറ്റിലുണ്ടായിരുന്ന തൊഴിലാളികളെത്തി തീയണയ്ക്കാൻ ശ്രമിച്ചു. പിന്നാലെ അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേശണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home