print edition കെ സ്റ്റോറുകൾക്ക് പൂട്ടിടാൻ നീക്കം

സ്വന്തം ലേഖിക
Published on Jul 01, 2026, 01:38 AM | 1 min read
തിരുവനന്തപുരം : കേരളത്തിലെ റേഷൻ കടകൾ നവീകരിച്ച് ജനപ്രിയമാക്കാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കെ സ്റ്റോർ പദ്ധതി തകർക്കാൻ നീക്കം. പുതിയ കെ സ്റ്റോർ പ്രഖ്യാപനമോ വികസന പ്രവർത്തനങ്ങളോ പ്രഖ്യാപിക്കേണ്ടെന്ന നിലപാടിലാണ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കെ സ്റ്റോറായ റേഷൻ കടകളുടെ പ്രവർത്തന റിപ്പോർട്ട് നൽകാൻ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ 2000നുമുകളിൽ കെ സ്റ്റോറുണ്ട്. ആദ്യ നൂറുദിന കർമ പരിപാടികളിൽ കെ സ്റ്റോർ വിപുലീകരണത്തിന്റെ ഭാഗമായി ടാർഗറ്റ് നൽകാറുണ്ട്. ഇത്തവണ അതുമില്ല.
റേഷൻ ഡീലർമാരുടെ വരുമാനം വർധിപ്പിക്കൽകൂടി ലക്ഷ്യമിട്ടാണ് എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കിയത്. മിനി ബാങ്കിങ്, യൂട്ടിലിറ്റി ബില്ലുകൾ അടയ്‌ക്കാനുള്ള സൗകര്യം, പൊതുമേഖല സ്ഥാപനങ്ങളിലെ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം എന്നിവയും കെ സ്റ്റോറുകളിലുണ്ടായിരുന്നു. ഭാവിയിൽ ഇവയെ ചെറിയ സൂപ്പർ മാർക്കറ്റുകളാക്കി പ്രാദേശികാടിസ്ഥാനത്തിൽ ആവശ്യസാധന ലഭ്യത ഉറപ്പുവരുത്താനായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ യുഡിഎഫ് അധികാരത്തിലേറിയതോടെ ജനപ്രിയ പദ്ധതികളിൽ ഇടംപിടിച്ച കെ സ്റ്റോറും പ്രതിസന്ധിയിലായി.











0 comments