ad
Deshabhimani

മൂഴിയാർ ഡാം തുറക്കും: ജാഗ്രത തുടരണം

moozhiyar-dam
വെബ് ഡെസ്ക്

Published on May 29, 2025, 10:46 AM | 1 min read

പത്തനംതിട്ട: മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന് പരമാവധി ജലനിരപ്പ് ഉയർന്നതിനാൽ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 192.63 മീറ്ററാണ് പരമാവധി സംഭരണശേഷി. ബുധൻ രാത്രിയോടെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്ററിലെത്തി. ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും കലക്ടർ അറിയിച്ചു.


ഷട്ടർ തുറന്നാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെയും, മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home