കനത്ത മഴ: നീരൊഴുക്ക് വർധിക്കുന്നു, പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

പേപ്പാറ ഡാം, അരുവിക്കര ഡാം (ഫയല്‍ ചിത്രം) Wikipedia
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഇന്ന് (ആഗസ്ത് 03) ഉച്ചകഴിഞ്ഞ് 2.30 ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. 20 സെന്റിമീറ്റർ വീതമാണ് (ആകെ 80 സെന്റിമീറ്റർ) ഷട്ടറുകൾ ഉയർത്തുക.
ഇതേതുടർന്ന് അരുവിക്കര അണക്കെട്ടിലെ ജലനിരപ്പും ഉയരാനുള്ള സാഹചര്യം കണ്ട് ഇന്ന് (ആഗസ്റ്റ് 03) വൈകിട്ട് 5.30തോടെ അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഉയർത്തും. 20 സെന്റീമീറ്റർ വീതം കൂടി (നിലവിലെ 120 സെന്റീമീറ്ററിന് പുറമേ, 80 സെന്റീമീറ്റർ കൂടി ഉയർത്തി, ആകെ 200 സെന്റീമീറ്റർ) ഉയർത്തും. ഈ സാഹചര്യത്തിൽ മുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മിഷന്‍റെ മുന്നറിയിപ്പ്
ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
ഓറഞ്ച് അലേർട്
പത്തനംതിട്ട: പമ്പ (മടമൺ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)
മഞ്ഞ അലേർട്
കോട്ടയം: മണിമല (പുല്ലക്കയാർ സ്റ്റേഷൻ)
എറണാകുളം: കാളിയാർ (കലംപുർ സ്റ്റേഷൻ)
യാതൊരു കാരണവശാലും മേൽ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.










0 comments