ad
Deshabhimani

നാദിറയുടെ മൃതദേഹം ഒമാനിലെത്തിച്ചു

Nadhira Al Harthy
വെബ് ഡെസ്ക്

Published on Aug 03, 2026, 01:27 PM | 1 min read

മസ്‌കത്ത്‌ : പാകിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്ക് കയറുന്നതിനിടെ ഹിമപാതത്തിൽ മരിച്ച ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ മൃതദേഹം ഒമാനിലേക്കെത്തിച്ചു. വ്യാഴാഴ്‌ചയുണ്ടായ ഹിമപാതത്തിലകപ്പെട്ടാണ്‌ നാദിറയടക്കം നാലുപേർ കൊല്ലപ്പെട്ടത്‌. എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയാണ്‌ നാദിറ. പർവതാരോഹണത്തിൽ ഒമാന്റെ വളർന്നുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തിയ അൽ ഹാർത്തിയുടെ വിയോഗം രാജ്യത്തെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home