കർണാടക മീഡിയ അക്കാദമി പുരസ്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ബിനുരാജിന്

ബിനുരാജ്
കോഴിക്കോട്: കർണാടക മീഡിയ അക്കാദമിയുടെ 'ഫോക്കസ് ഓൺ ന്യൂസ്' ദേശീയ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരം ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ബിനുരാജിന്. രാജ്യത്തെ ന്യൂസ് ഫോട്ടോഗ്രാഫർമാർക്കായി കർണാടക മീഡിയ അക്കാദമി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ മൂന്ന് മക്കളെയും നഷ്‌ടപ്പെട്ട സയന അനീഷ്, ഓർമദിവസം ഹൃദയഭൂമിയിലെത്തി കുഞ്ഞുങ്ങളുടെ കുഴിമാടത്തിനടുത്തിരുന്ന് വിതുമ്പുന്ന ചിത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹനാക്കിയത്. 35000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബംഗളൂരുവിലെ കർണാടക ചിത്രകലാ പരിഷത് ഹാളിൽ ചൊവ്വാഴ്‌ച നടക്കുന്ന ചടങ്ങിൽ കർണാടക മന്ത്രി രാമലിംഗ റെഡ്ഡി പുരസ്‌കാരം സമ്മാനിക്കും. പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ന്യൂസ് ഫോട്ടോഗ്രാഫർ കുണാൽ പട്ടീൽ രണ്ടും നമസ്‌തേ തെലങ്കാനയുടെ വീരഗോണി രജിനികാന്ത് മൂന്നും സ്ഥാനങ്ങൾ നേടി. കോഴിക്കോട് ബാലുശേരി തയ്യിൽ പുനത്തിൽ പരേതനായ വേലായുധന്റെയും ശാന്തയുടെയും മകനാണ് ബിനുരാജ്. ഭാര്യ: കെ ആർ നീതു.










0 comments