മഴക്കെടുതി; മൂവാറ്റുപുഴയാറും തൊടുപുഴയാറും അപകടനിലയ്ക്ക് മുകളിൽ, പ്രദേശ വാസികൾക്ക് ജാഗ്രത

മൂവാറ്റുപുഴയാർ
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനില പിന്നിട്ടതായി അധികൃതർ അറിയിച്ചു. എറണാകുളം ജില്ലയിലെ കാളിയാറിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലെത്തിയതിനെ തുടർന്ന് നദീതീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
മൂവാറ്റുപുഴയാർ ജലനിരപ്പ്
12 PM
03/08/2026
ജലനിരപ്പ് : 12.52 മീറ്റർ
മുന്നറിയിപ്പ് നിരപ്പ് : 10.92 മീറ്റർ
അപകടനില : 11.93 മീറ്റർ
ജലനിരപ്പ് ഉയരുന്നു. അപകട നിലക്ക് മുകളിൽ
തൊടുപുഴയാർ ജലനിരപ്പ്
12 PM
03/08/2026
ജലനിരപ്പ് : 12.46 മീറ്റർ
മുന്നറിയിപ്പ് നിരപ്പ് : 10.78 മീറ്റർ
അപകടനില : 11.79 മീറ്റർ
ജലനിരപ്പ് ഉയരുന്നു. അപകട നിലക്ക് മുകളിൽ
കാളിയാർ ജലനിരപ്പ്
12 PM
03/08/2026
ജലനിരപ്പ് : 13.41 മീറ്റർ
മുന്നറിയിപ്പ് നിരപ്പ് : 13.10 മീറ്റർ
അപകടനില : 14.1മീറ്റർ
ജലനിരപ്പ് ഉയരുന്നു. മുന്നറിയിപ്പ് നിരപ്പിൻ മുകളിൽ
നദികളിൽ ഇറങ്ങുകയോ മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.










0 comments