ad
Deshabhimani

'ഓണം പോലെയായിരുന്നു, ഇഷ്ടം പോലെ സാധനങ്ങൾ'; 2018ലെ ദുരിതാശ്വാസ ക്യാമ്പ് ഇങ്ങനെയായിരുന്നു

DisasterVictim.jpg
വെബ് ഡെസ്ക്

Published on Aug 03, 2026, 01:57 PM | 1 min read

തിരുവനന്തപുരം: '2018ൽ വെള്ളം കയറിയപ്പോൾ പതിനാല് ദിവസമാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. എന്തുവായിരുന്നു മോനേ, ഓണം പോലെയായിരുന്നു. പോകാൻ നേരം ചാക്ക് കണക്കിനാണ് സാധനങ്ങൾ ഉണ്ടായിരുന്നത്. ഓരോ മനുഷ്യർക്കും വാരികൊടുത്തു'- 2018ലെ പ്രളയത്തിൽ ആറന്മുളയിലെ ദുതാശ്വാസ ക്യാമ്പ് ഇങ്ങനെയായിരുന്നു. ജനങ്ങളുടെ യഥാർത്ഥ അനുഭവങ്ങളെയും സങ്കടങ്ങളെയും മറച്ചുവെക്കാൻ വ്യാജ പ്രചാരണങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അമ്മയുടെ വാക്കുകൾ വ്യക്തമാക്കുന്നു.


Related News

ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പിലെ ദുരനുഭവങ്ങൾ ഇവർ തുറന്നു പറഞ്ഞതും വലിയ ചർച്ചയായിരുന്നു. 'ഇന്നലെ രാവിലേ വന്നതാണ്, വെള്ളമില്ല, വെളിച്ചമില്ല, ഒരു സൗകര്യങ്ങളുമില്ല. എന്ത് സർക്കാരാണിത്. ഞങ്ങൾ ഉണ്ടായിട്ടല്ലേ ഇവർ കയറി കയറി പോന്നത്. ഇനി ഞങ്ങൾ കണ്ടോളം. ഇതിനെക്കാളും എന്ത് ഡീസന്റ് ആരുന്നു വിജയൻ'- എന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ കോൺ​ഗ്രസ് സൈബർ സംഘം ഇടപെട്ട് മാറ്റി പറയിപ്പിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.


'മോൾക്ക് പഞ്ചായത്തിൽ ജോലിയാണ്. എനിക്ക് അവരോട് ഒന്നും സംസാരിക്കാൻ ഒക്കത്തില്ല. ഇതുതന്നെ പറഞ്ഞെന്ന് അറിഞ്ഞാൽ അവൾ എന്നെ കൊല്ലും. അതാണ് പറയുന്നില്ലെന്ന് പറഞ്ഞത്. ഇപ്പോഴും അവൾ വിളിച്ച് പറഞ്ഞു ഒരക്ഷരം മിണ്ടരുതെന്ന്. ഞാൻ പറയുമെന്ന് അവൾക്കറിയാം'- അമ്മ പറയുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home