ad
Deshabhimani

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ബംഗളൂരുവിൽ കുനാൽ കമ്രയുടെ ഷോ മാറ്റി

kunal kamra
വെബ് ഡെസ്ക്

Published on Aug 03, 2026, 01:09 PM | 1 min read

ബംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ പ്രമുഖ സ്റ്റാന്‍ഡ്- അപ്പ് കൊമേഡിയൻ കുനാല്‍ കമ്രയുടെ ഷോയുടെ വേദി മാറ്റി. കുനാല്‍ കമ്ര ഹിന്ദു ദൈവങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഹിന്ദു രാഷ്ട്ര സമന്വയ സമിതി പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന പരിപാടി അവസാന നിമിഷം മാറ്റിയത്.


വൈറ്റ്‌ഫീൽഡിലെ യൂർ വേദിയിൽ നിന്ന് കൊരമംഗലയിലെ ദി അണ്ടർഗ്രൗണ്ട് കോമഡി ക്ലബ്ബിലേക്കാണ് പരിപാടി മാറ്റിയത്. ആഗസ്ത് മൂന്ന് മുതൽ ആറു വരെയാണ് ബംഗളൂരുവിൽ ഷോകൾ ക്രമീകരിച്ചിരിക്കുന്നത്. വൈറ്റ്‌ഫീൽഡ് ഷോക്കായി ടിക്കറ്റ് എടുത്തവർക്ക് ബുക്ക് മൈ ഷോ വഴി പണം പൂർണ്ണമായി തിരികെ ലഭിക്കുമെന്ന് കുനാല്‍ കമ്ര എക്സിൽ കുറിച്ചു. കൊരമംഗലയിലെ ഷോയ്ക്കായി പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.




നേരത്തെ കുനാല്‍ കാമ്ര ധരിച്ച ടീഷർട്ടും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. കുനാൽ കാമ്ര സമൂഹമാധ്യമത്തിൽ പങ്കുവെച്ച രണ്ട് ടീഷർട്ട് പോസ്റ്റുകൾക്കെതിരെ ബിജെപി, ശിവസേന നേതാക്കളാണ് രംഗത്തെത്തിയത്. കാമ്രയുടെ ആദ്യ ചിത്രത്തിൽ പിഎസ്എസ് എന്ന അക്ഷരങ്ങളിൽ ഒരു നായ മൂത്രമൊഴിക്കുന്നത് പോലെയായി നിൽക്കുന്നതാണുള്ളത്. ഈ ചിത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപി നേതാക്കൾ അടക്കം പൊലീസ് നടപടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് വിവാദങ്ങൾക്ക് മറുപടിയെന്നോണം "ഇന്ത്യൻ ഭരണഘടന" എന്ന് ആലേഖനം ചെയ്ത മറ്റൊരു ടീഷര്‍ട്ട് ധരിച്ചുള്ള ചിത്രം കാമ്ര പങ്കുവെച്ചത്. "വിദ്വേഷ പ്രകടനങ്ങളല്ല, ഭരണഘടനയാണ് ഈ രാജ്യത്തെ നയിക്കുന്നത്..." എന്ന കുറിപ്പും അദ്ദേഹം അതിനൊപ്പം ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home