ആദരവുകൾക്ക് മുൻപിൽ കൂടുതൽ വിനയാന്വിതൻ ആകുന്നു; അവാർഡ് നിറവിൽ കൊച്ചിയിൽ മോഹൻലാലിന്റെ പ്രതികരണം

കൊച്ചി: ഒരു കലാകാരന് കിട്ടാവുന്ന വലിയ ഭാഗ്യമായി അവാർഡിനെ കാണുന്നുവെന്നും ആദരവുകൾക്ക് മുൻപിൽ ഞാൻ കൂടുതൽ വിനയാന്വിതൻ ആകുന്നുവെന്നും മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം സ്വീകരിച്ച് കൊച്ചി എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
കർണഭാരവും വാനപ്രസ്ഥവും രാഷ്‌ട്രപതി എടുത്ത് പറഞ്ഞല്ലോ എന്ന ചോദ്യത്തിന് രണ്ടും ക്ലാസിക്കൽ ആർട്ടാണെന്നും സാധാരണ അധികമാരും അങ്ങനെ ചെയ്യാത്തതുകൊണ്ട് എടുത്ത് പറഞ്ഞതാകാമെന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. മന്ത്രി മലയാളത്തിൽ പ്രശംസിച്ചല്ലോ എന്ന ചോദ്യത്തിന് 'അത് അദ്ദേഹം പഠിച്ചിട്ട് പറഞ്ഞതാണ് എന്നും മുന്നോട്ടുള്ള യാത്രയിൽ അവാർഡ് നേട്ടം പ്രചോദനമല്ലേ എന്ന ചോദ്യത്തിന് 'അങ്ങനെ വേണ്ടേ' എന്നും മലയാളത്തിന്റെ സ്വന്തം താരം സ്ഥിരം ശൈലിയിൽ നർമം കലർന്ന മറുപടി നൽകി.








0 comments