റോക്കറ്റുകള്‍ക്ക് കുപ്പായം തുന്നാന്‍ ഇനി മോഹനനില്ല

നെടുമങ്ങാട്: വലിയമല ഐഎസ്ആര്‍ഒയിലെ റോക്കറ്റുകളുടെ സ്വന്തം തുന്നല്‍ക്കാരന്‍ ഇനിയില്ല. നെടുമങ്ങാട് കരിപ്പൂര് വാണ്ട മാമ്പറക്കോണം വാറുവിളാകത്തുവീട്ടില്‍ കെ മോഹനൻ അന്തരിച്ചു. വ്യാഴം പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. മുപ്പത് വർഷക്കാലമായി റോക്കറ്റുകള്‍ക്കും അതിന്റെ സ്പെയര്‍ പാര്‍ട്സിനും തുണി കവറിങ്ങുകള്‍ തുന്നിയിരുന്നത് മോഹനനായിരുന്നു.
റോക്കറ്റുകളുടെ ലോഞ്ചിങ് സമയത്ത് ശാസ്ത്രജ്ഞര്‍ ധരിക്കുന്ന യൂണിഫോം കുപ്പായങ്ങള്‍ തുന്നിയിരുന്നതും മോഹനനാണ്. 1995ല്‍ കരാര്‍വ്യവസ്ഥയിലാണ് മോഹനനൻ ഐഎസ്ആർഒയിൽ തുന്നൽക്കാരനായി എത്തുന്നത്. പിന്നീട് ഐഎസ്ആര്‍ഒയുടെ സ്വന്തം ടെയ്‌ലറായി. രണ്ടുവര്‍ഷംമുമ്പ് പക്ഷാഘാതം വന്നതോടെയാണ് തൊഴിൽ അവസാനിപ്പിച്ചത്.








0 comments