മോദി അടങ്ങുന്ന കള്ളസംഘം ലോകം നശിപ്പിക്കുന്നു: പ്രകാശ് രാജ്

പാലക്കാട്: ട്രംപും നെതന്യാഹുവും മോദിയും അടങ്ങുന്ന കള്ള സംഘം ലോകം നശിപ്പിക്കുകയാണെന്ന് നടൻ പ്രകാശ് രാജ്. മന്ത്രി എം ബി രാജേഷിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ തൃത്താലയിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ട്രംപും നെതന്യാഹുവും അടങ്ങിയിരുന്ന കള്ള സംഘത്തിൽ ഇപ്പോൾ മോദിയും ചേരുകയായിരുന്നു. ഇത്തരം സംഘത്തെ തിരിച്ചറിയുന്ന കേരളത്തിന്റെ അവബോധം പ്രശംസനീയമാണ്. അത് എല്ലായ്‌പ്പോഴും തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാനും കേരളത്തിന്റെ ദത്തുപുത്രനാണ്. യഥാർഥ കേരള സ്റ്റോറി എന്താണെന്ന് നമ്മൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം. താൻ ഇനി കൂടുതൽ സമയം കേരളത്തിൽ ഉണ്ടാകുമെന്നും കലയിലൂടെ കൂടുതൽ രാഷ്ട്രീയം പറയുമെന്നും പ്രകാശ് രാജ് പറഞ്ഞു.










0 comments