print edition മോഡലിങ്ങിന്റെ മറവിൽ പെൺവാണിഭം: ഷംലയും റഹ്‌മത്തും നിരീക്ഷണത്തിൽ


സ്വന്തം ലേഖകൻ
Published on May 27, 2026, 12:04 AM | 1 min read
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ, റാക്കറ്റിലെ പ്രധാന കണ്ണികളായ ഷംല, റഹ്മത്ത് എന്നിവർ അന്വേഷകസംഘത്തിന്റെ നിരീക്ഷണത്തിൽ. ഇവർ നിലവിൽ ദുബായിലാണെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ദുബായ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ ഉടൻ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷകസംഘം.
തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവരെ സിജെഎം കോടതി ചൊവ്വാഴ്‌ച പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. ഇവരെ അന്വേഷകസംഘം വിശദമായി ചോദ്യംചെയ്‌തുവരികയാണ്. ഷംലയുടെയും റഹ്മത്തിന്റെയും പങ്കാളിത്തത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചതായാണ് സൂചന.
സിന്ധുവുമായി ഇരുവരും നടത്തിയ സാന്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചതായി വിവരമുണ്ട്. ഷംല, അറസ്‌റ്റിലായ ബിലാലിനും മഞ്‌ജിമയ്‌ക്കുമൊപ്പം ഫെബ്രുവരി 20ന് ദുബായിലേയ്‌ക്ക് പോയതിന്റെ യാത്രാരേഖകൾ അന്വേഷകസംഘത്തിന് ലഭിച്ചു. സിന്ധുവാണ് ഇവർക്ക് വിസിറ്റിങ് വിസയും വിമാന ടിക്കറ്റും എടുത്ത് നൽകിയതെന്നും കണ്ടെത്തിയിരുന്നു.
അലീന, മഞ്‌ജിമ എന്നിവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാംപ്രതി സിന്ധു, മുഖ്യസൂത്രധാരൻ ബിലാൽ എന്നിവരെയും അന്വേഷകസംഘം വൈകാതെ കസ്‌റ്റഡിയിൽ വാങ്ങും.










0 comments