പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായവർ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. അസം സ്വദേശി നൂറുൽ ഹുസൈൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അസം സ്വദേശികളായ ആറ് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
അതിക്രൂരമായ മര്‍ദനമാണ് കൊല്ലപ്പെട്ട യുവാവ് നേരിട്ടത്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയില്‍.
കൊലപാതകം നടന്ന മുറിയിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു
മുടിക്കൽ വഞ്ചിനാട് എ എം വിനീറിലാണ് സംഭവം. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ബുധൻ പുലർച്ചെ അഞ്ച് മണിയോടെ കൊല്ലപ്പെട്ട യുവാവ് എത്തിയതായാണ് വിവരം. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് മർദിക്കുകയായിരുന്നു. മരത്തടി ഉപയോഗിച്ചാണ് ക്രൂരമായാണ് മർദിച്ചത്.
സംഭവസ്ഥലത്തുവെച്ച് തന്നെ നൂറുൽ ഹുസൈൻ മരിച്ചു. മർദിച്ചവർ തന്നെയാണ് താലൂക്ക് ആശുപത്രിയിൽ യുവാവിനെ എത്തിച്ചതെന്ന് പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.










0 comments