ad
Deshabhimani

പ്രതിഭയ്ക്കെതിരായ അധിക്ഷേപം യുഡിഎഫ് പിന്തുടരുന്ന സ്ത്രീ വിരുദ്ധ നിലപാടുകളുടെ തുടർച്ച: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Mar 25, 2026, 08:00 PM | 1 min read

തിരുവനന്തപുരം : കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയായ യു പ്രതിഭക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ ആക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത്തരം സമീപനത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗം രാഷ്ട്രീയമായ നിലപാടുകളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടാനുള്ളതാണ്.


എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള രംഗമാക്കി തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ മാറ്റുന്ന വലതുപക്ഷത്തിന്റെ രീതി സാംസ്കാരിക കേരളത്തിന് അംഗീകരിക്കാനാവുന്നതല്ല. യുഡിഎഫ് നേതാവ് ഇത്തരത്തിൽ പരാമർശം നടത്തുമ്പോൾ ഉന്നത നേതാക്കളും അത് കേട്ട് നിൽക്കുകയായിരുന്നു. അതിനെതിരെ പ്രതികരിക്കാൻ അവരാരും തയ്യാറായതുമില്ല. യുഡിഎഫ് പിന്തുടരുന്ന സ്ത്രീ വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് ഇവയെന്നും പാർടി സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home