Deshabhimani

print edition ‘മിന്നൽ മാജിക്’ 
ജൂണിലെത്തും

Minnal magic.jpg
വെബ് ഡെസ്ക്

Published on May 14, 2026, 12:01 AM | 1 min read

പുതുശേരി (പാലക്കാട്‌) : സംസ്ഥാന സർക്കാർ വിപണിയിലിറക്കാനുദ്ദേശിക്കുന്ന ‘മിന്നൽ മാജിക്‌’ ബ്രാൻഡി ഇ‍ൗ മാസം ഒടുവിൽ ഉൽപ്പാദനം തുടങ്ങും. ജൂണിൽ വിപണിയിലെത്തും. അര ലിറ്ററിന്‌ 400 രൂപയാണ് വില. പ്രതിദിനം 9000 കെയ്‌സ് മദ്യം ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തിക്കും. അടുത്തഘട്ടത്തിൽ ഒരു ലിറ്റർ ബോട്ടിലും പുറത്തിറക്കും.


പ്ലാന്റിലെ മഴവെള്ള സംഭരണി സജ്ജമാക്കുംവരെ മലമ്പുഴ ശുദ്ധജല പ്ലാന്റിൽനിന്നാണ് മദ്യനിർമാണത്തിന്‌ വെള്ളമെത്തിക്കുക. ജവാനുശേഷം സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന മദ്യമാണിത്. കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്ങിന്‌ (കെൽ) ആണ്‌ പ്ലാന്റിന്റെ നിർമാണച്ചുമതല. ഉൽപ്പാദനത്തിനായി തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ്, ബെവ്‌കോ സംഭരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home