ad
Deshabhimani

രേവന്ത് റെഡ്ഡി അപമാനിച്ചത് കേരള ജനതയെ: മന്ത്രി വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Apr 07, 2026, 07:38 PM | 1 min read

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപമാനിച്ചത്‌ കേരള ജനതയെയാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി. രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയൻ എന്ന വ്യക്തിയെ മാത്രമല്ല, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയും ഈ നാടിന്റെ പാരമ്പര്യത്തെയുമാണ്‌. കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് റെഡ്ഡിക്ക് ഇതിനായി വഴി കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.


​ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അധിക്ഷേപകരമായ ഭാഷയിൽ ഔദ്യോഗിക ലെറ്റർപാഡിൽ കത്തയയ്ക്കുന്നത്‌. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായവുമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണം. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സംഘപരിവാർ മനസ്സുമായി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയിൽ നിന്ന് കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല, രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ മാന്യമായ ഭാഷ അറിയാത്ത ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ആ പദവിക്ക് തന്നെ അവഹേളനമാണ്‌.


കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാനും സുപ്രീം കോടതിയിൽ ഭരണഘടനാപരമായ പോരാട്ടം നടത്തുന്ന ഏക സംസ്ഥാനം കേരളമാണെന്ന വസ്തുത റെഡ്ഡി തിരിച്ചറിയണമെന്നും സംഘപരിവാറിനോട് മൃദുസമീപനം പുലർത്തുന്നവർക്ക് മാത്രമേ ഇത്തരത്തിൽ വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയൂവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home