print edition പരീക്ഷാ സമ്പ്രദായം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷമായി അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. ഏകദേശം 2000 കോടിയോളം രൂപ ഈ വകയിൽ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലാണ് എസ്എസ്‌കെയുടെ പുതിയ ആസ്ഥാന മന്ദിരം. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ എസ് കെ ഉമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ആർ കെ ജയപ്രകാശ്, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാർ, എസ്‌ഐഇടി ഡയറക്ടർ ഡോ. ബി അബുരാജ്, എസ്ആർസി ഡയറക്ടർ ഡോ. പി പ്രമോദ്, സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു, എം കെ ഷൈൻമോൻ, കെ എസ് ശ്രീകല, എസ്‌എസ്‌കെ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർ ഡോ. എ ആർ സുപ്രിയ, സ്വാഗത സംഘം ചെയർമാൻ എസ് ജയിൽകുമാർ എന്നിവർ സംസാരിച്ചു.











0 comments