ad
Deshabhimani

കലക്ടറുടെ ഉത്തരവിന് ന്യായീകരണം

കാട്ടാന ആക്രമണം പെട്ടെന്ന് പരിഹരിക്കാനാവില്ല; നടപടികളില്‍ താമസമുണ്ടാകുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

shibu baby john
വെബ് ഡെസ്ക്

Published on Sep 25, 2026, 06:17 PM | 1 min read

ഇടുക്കി : കാട്ടാന ആക്രമണം പെട്ടെന്ന് പരിഹരിക്കാനാവില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഇടുക്കി കലക്ടറേറ്റില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവികളുടെ സഞ്ചാരത്തിന് മനുഷ്യര്‍ തടസ്സമാകരുതെന്ന കലക്ടറുടെ ഉത്തരവിനെയും മന്ത്രി ന്യായീകരിച്ചു. ചിന്നക്കനാലിൽ ആനത്താരകൾ തടഞ്ഞുള്ള അനധികൃത വൈദ്യുതി വേലികളാണ് പൊളിച്ചുമാറ്റുന്നത്. ആശങ്കയുടെ ആവശ്യമില്ല. ആനത്താരയില്‍ വൻകിട റിസോര്‍ട്ടുകളുണ്ട്. എന്നാൽ കൃഷിയിടങ്ങളിൽ കർഷകർ നിർമിച്ചവേലികളും ചുറ്റുമതിലുകളും പൊളിച്ചുനീക്കി വനവിസ്‌തൃതി കൂട്ടാനുള്ള നീക്കത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ വനംമന്ത്രിക്ക്‌ മറുപടിയില്ല. വിഷയത്തിൽ ഇടുക്കി രൂപതയുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്ന്‌ ഒറ്റവാക്കിൽ ഉത്തരം നൽകി.


പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സാവാകാശം വേണം, നടപടിക്രമങ്ങള്‍ക്ക് അതിന്റേതായ താമസമുണ്ട് തുടങ്ങിയ ന്യായങ്ങളുയര്‍ത്തി ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി. തുടര്‍ച്ചയായി ജനവാസ മേഖലയിലിറങ്ങി മനുഷ്യരെ കൊല്ലുന്ന ആനകളെ സ്ഥലത്തുനിന്നും മാറ്റാൻ എന്തെങ്കിലും നടപടിയുണ്ടോയെന്ന ചോദ്യത്തിന് എന്ത് ചെയ്യണമെന്നതിനേക്കുറിച്ച് വരുംദിവസങ്ങളില്‍ നിയമവശം പരിശോധിച്ച് തീരുമാനിക്കുമെന്നും മറുപടി.


മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ ചോദിച്ചപ്പോള്‍ വനം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത് മന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് തിരുത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. എന്താണ് അപാകതയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുണ്ടല്ലോ അദ്ദേഹം പറയുമെന്നായി മറുപടി. എന്നാല്‍ മുഖ്യമന്ത്രിയും വനം മന്ത്രിയും പുറത്തിറങ്ങും മുമ്പേ മന്ത്രി അനൂപ് ജേക്കബ് സ്ഥലത്തുനിന്ന് പോയിരുന്നു.

​

ടോം ജോസഫിന്റെ നിയമനത്തില്‍ പരിഹാസം


വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലെ പ്രതിയായ ടോം ജോസഫിന് തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലെ കെയ്‍സ് ബോര്‍ഡ് ഡയറക്ടറായി നിയമനം നല്‍കിയ ചോദ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ മന്ത്രി പരിഹസിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ അദ്ദേഹത്തിന് വിദ്യാഭ്യാസ മേഖലയിലെ മികവിന് അവാര്‍ഡ് കൊടുത്തത് കണ്ടിട്ടാണ് നിയമനം നല്‍കിയതെന്നായിരുന്നു പ്രതികരണം. ഇങ്ങനെയൊരു ഭൂതകാലം ഉണ്ടെന്ന് അറിയില്ലായിരുന്നു, മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home