ad
Deshabhimani

print edition കള്ളം പറഞ്ഞ്‌ മന്ത്രി ഷിബു; സഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം

shibu baby john
avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം : സിപിഐ എമ്മിനെ അധിക്ഷേപിക്കാൻ കള്ളവുമായി മന്ത്രി ഷിബു ബേബിജോൺ. താൻ കടപ്പുറത്ത്‌ കിടക്കുന്നവനാണെന്നും വിവരമില്ലാത്തവനാണെന്നും ചുമതലയേറ്റ്‌ പതിനേഴാം ദിവസം ഒരു സിപിഐ എം നേതാവ്‌ പറഞ്ഞെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു. ചൊവ്വാഴ്‌ച സമ്മേളനം അവസാനിക്കാൻ മിനിട്ടുകൾ ബാക്കിനിൽക്കെ, ധനാഭ്യർഥന ചർച്ചയുടെ മറുപടിയിലാണ്‌ മന്ത്രിയുടെ വാക്കുകൾ.


ഇല്ലാത്ത കാര്യമാണ്‌ മന്ത്രി പറയുന്നതെന്നും സഭയിൽ ഇങ്ങനെ പറയാമോയെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു. ഇത്തരം രാഷ്ട്രീയപ്രചാരണത്തിന്‌ ഇരുന്നുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയതമായ രീതിയിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമാണിതെന്നും പാർലമെന്ററി നടപടിക്രമങ്ങൾക്ക്‌ യോജിക്കാത്തതാണെന്നും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. ചിലരെ ഇതിന്‌ പ്രത്യേകമായി പറഞ്ഞുവിടുകയാണെന്ന ശങ്കയുണ്ട്‌. അതുകൊണ്ട്‌ സഹകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അങ്ങനെ പറഞ്ഞയാൾ സിപിഐ എമ്മിൽ ഇല്ലെന്ന്‌ ഇപ്പോഴാണ്‌ അറിയുന്നതെന്നും തെറ്റുപറ്റിയതാണ്‌ എന്നുമായിരുന്നു മന്ത്രി ഷിബു ബേബിജോണിന്റെ മറുപടി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home