print edition മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടി മന്ത്രി റോജി

തിരുവനന്തപുരം : വൈസ് ചാൻസലർമാർ ആർഎസ്‌എസ് വേദികളിലെ സ്ഥിരം സാന്നിധ്യമാകുന്പോഴും നിലപാട് പറയാതെ ഒളിച്ചോടി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. തിരുവനന്തപുരത്ത് വൈസ് ചാൻസലേഴ്സ് കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി, ഇക്കാര്യത്തിൽ സർക്കാർ നിലപാടുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി മിച്ചി മർപു ജീവനൊടുക്കിയ വിഷയത്തിൽ സർക്കാരിന്റെ കാര്യക്ഷമായ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപത്തോടും പ്രതികരിച്ചില്ല. കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ് മാർക്ക് പരിധി 18 ആണ്. എംഎ എൻജിനിയറിങ് കോളേജിൽമാത്രം അത് 22 ആണെന്ന് കാണിച്ച് മന്ത്രിക്ക് വിദ്യാർഥികൾ നിവേദനം നൽകിയിരുന്നു. ഇത് നേടാനാകാതെ ഇയർബാക്ക് വന്നതോടെയാണ് മിച്ചി ജീവനൊടുക്കിയത്.









0 comments