വാട്ടര്‍മെട്രോയെക്കുറിച്ച് കൂറ്റന്‍ പെയിന്റിംഗ്: മന്ത്രി പി രാജീവ് അനാച്ഛാദനം ചെയ്തു

കൊച്ചി : കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ചുള്ള സൈബര്‍ ഡോമിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ കൂറ്റന്‍ പെയിന്റിംഗ് ഹൈക്കോര്‍ട് ടെര്‍മിനലില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അനാച്ഛാദനം ചെയ്തു. 15 അടി നീളവും ആറടി വീതിയുമുള്ള പെയിന്റിംഗ് അനന്തലാല്‍ ഒരു വര്‍ഷത്തിലേറെക്കാലത്തെ പരിശ്രമത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയെക്കുറിച്ചുള്ള അനന്തലാൽ തയ്യാറാക്കിയ മ്യൂസിക് വീഡിയോയും ചടങ്ങില്‍ പ്രകാശനം ചെയ്യുതു. മധു വാസുദേവ് രചിച്ച് ഋത്വിക് ചന്ദ് സംഗീതം നല്‍കി സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മ്യൂസിക് വീഡിയോയിൽ കൊച്ചി മെട്രോയുടെ വികസന നാള്‍വഴികൾ ആവിഷ്കരിച്ചിട്ടുണ്ട്. ചടങ്ങിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃഷ്ണൻ, കലാ സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.









0 comments